മനുഷ്യര്‍ എങ്ങനെ യുദ്ധക്കൊതിയന്മാരായി..? | നമ്മളങ്ങനെ നമ്മളായി 08

''യുദ്ധംകഴിഞ്ഞു, കബന്ധങ്ങള്‍
ഉന്മാദനൃത്തം ചവിട്ടി രണാങ്കണം
രക്തമൊഴുകി തളംകെട്ടിനിന്ന
മണ്‍മെത്തയില്‍ കാല്‍തെറ്റിവീണൂ നിഴലുകള്‍..''
(വയലാര്‍-രാവണപുത്രി)
നടു വളച്ച്, വാലും രോമങ്ങളുമുയര്‍ത്തി, പോരിനൊരുങ്ങിനില്‍ക്കുന്ന പൂച്ചകളെ കണ്ടിട്ടില്ലേ..? കോമ്പല്ലുകള്‍ പുറത്തുകാട്ടി, മുരള്‍ച്ചയോടെ കുതിക്കാന്‍ വെമ്പുന്ന നായ്ക്കളെയോ? ഏറ്റുമുട്ടലിന് തയ്യാറെടുക്കുമ്പോള്‍ ജീവികളില്‍ സംഭവിക്കുന്ന സ്വാഭാവികമായ ശാരീരിക പ്രക്രിയകളാണിവ. താന്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്ന് പ്രതിയോഗിക്ക് മുന്നറിയിപ്പു നല്‍കുകയാണ് ലക്ഷ്യം. പ്രതിയോഗിയെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെത്തന്നെ അധികാരം സ്ഥാപിക്കാം. മൃഗങ്ങളുടെ ഒരു പൊതുസ്വഭാവമാണിത്.
Content Highlights: Nammalangane nammalayi column ,history of wars, Vimal kottakkal, social, mathrubhumi