ആട്ടിടയൻമാർ കണ്ടെത്തിയ പെൻസിൽ, 'വയറിളക്കം'വന്ന പേന; മനുഷ്യന്റെ എഴുത്തിന്റെ ചരിത്രം 04

''അച്ഛനുമമ്മയും വാക്കെന്നുകേട്ട്
ഞാന്‍ അക്ഷരപ്പിച്ച നടന്നു
നിലാവിലെ നീലവാനംപോലെ ഞാനൂറി
വന്നൊരാ നാദമൂകാചല
മെന്നിലലിഞ്ഞുപോയ് '' എന്നാണ് അക്ഷരത്തുമ്പില്‍ പിടിച്ച് പിച്ചവെക്കുന്നതിനെപ്പറ്റി കവി പ്രൊഫ.വി.മധുസൂദനന്‍നായര്‍ എഴുതിയത്. എന്നാല്‍ എഴുത്തിന്റെ നിരത്തിലേക്കുള്ള കവിയുടെ പിച്ചവെപ്പുപോലെ എളുപ്പമായിരുന്നില്ല എഴുത്തിലേക്കുള്ള മനുഷ്യന്റെ വിരല്‍വെപ്പ്. അച്ഛനും അമ്മയും ആകാശവുമൊക്കെയായ അക്ഷരങ്ങളും വാക്കുകളുമൊക്കെ ആയിരത്താണ്ടുകളുടെ പരിണാമചക്രത്തിലൂടെ ഉരുണ്ടുരുണ്ടാണ് ഇന്നീ രൂപം പ്രാപിച്ചത്.
ആദ്യക്ഷരമെഴുത്ത് ആഘോഷമാക്കിയ ജനതയാണല്ലോ നമ്മള്‍. വിദ്യാരംഭമെന്ന പേരില്‍ വലിയ ഉത്സവംതന്നെ നടത്തുന്നവര്‍. ആദ്യം എഴുതിയ അക്ഷരം ആര്‍ക്കും വലിയ ഓര്‍മയൊന്നുമുണ്ടാവില്ല. അത് ഹരിശ്രീ ആവാം, തറ,പറ ആവാം, സ്വരാക്ഷരങ്ങളാവാം. കടലാസും പേനയുമെല്ലാം ഉള്ളകാലമായിട്ടും ആദ്യക്ഷരമെഴുത്ത് മണലിലോ അരിയിലോ തന്നെ, ആചാരങ്ങള്‍ തെറ്റിക്കരുതല്ലോ..! എന്തായാലും നമ്മളെഴുതിയതെല്ലാം നിലവിലുള്ള അക്ഷരങ്ങളാണ്. എഴുതാന്‍ പരിശീലിക്കുകയേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ ഈ അക്ഷരങ്ങളൊക്കെ എങ്ങനെയുണ്ടായി ? സംസാരിക്കുകമാത്രം ചെയ്തിരുന്ന ഹോമോസാപിയന്‍മാര്‍ എന്നുമുതലാണ് എഴുതാന്‍ തുടങ്ങിയത് ? എന്താണ് ആദ്യം എഴുതിയത് ? ഇതൊക്കെ ഒരു വലിയ കഥയാണ്.
Content Highlights: nammalangane nammalayi column,evolution of language,vimal kottakkal, social