20 വർഷത്തെ കഠിനതടവിനൊടുവിൽ കോടതി പറഞ്ഞു, ഇവർ കുറ്റക്കാരല്ല; മാല്‍ക്കമിനെ വധിച്ചത് എഫ്ബിഐയോ?

ASSASSINATION FILES
#അജ്നാസ് നാസ്സർ
മാല്‍ക്കം എക്‌സ്‌
മാല്‍ക്കം എക്‌സ്‌

അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ അവകാശപോരാട്ട ചരിത്രത്തിലെ രക്തനക്ഷത്രമായിരുന്നു മാൽക്കം എക്സ് അഥവാ മാലിക്ക് ഷഹബാസ്. 39ാം വയസ്സില്‍ ആ പോരാളിയെ ഇല്ലാതാക്കിയിരുന്നില്ലെങ്കില്‍ അമേരിക്കയുടെയും ആഗോള പൗരാവകാശ സമൂഹത്തിന്റെയും മുഖം തന്ന മറ്റൊന്നാവുമായിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനിടെ പോയന്റ് ബ്ലാങ്കില്‍ ഇരുപതിലേറെ വെടിയുണ്ടകളേറ്റ് വധിക്കപ്പെട്ട മാൽക്കം എക്സിന്റെ കഥയാണ് ഇത്തവണ  Assasination Files.

ര്‍ഷം 2021. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ കോടതി ഒരു നിര്‍ണായക വിധി പ്രസ്താവം നടത്തി. 1965ല്‍ നടന്ന മാൽക്കം എക്സെന്ന കറുത്തവര്‍ഗക്കാരനായ നേതാവിന്റെ കൊലപതാകത്തില്‍ പ്രതികളായി ജീവപര്യന്തം ശിക്ഷയനുഭവിച്ച രണ്ട് പേരെ കുറ്റവിമുക്തരാക്കുന്നതായിരുന്നു ആ വിധി. ഇരുപത് വര്‍ഷത്തോളം ശിക്ഷയനുഭവിച്ച പ്രതികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ കേസിലായിരുന്നു കോടതിവിധി പറഞ്ഞത്. കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ മുഹമ്മദ് അസീസ് മാത്രമേ ആ കോടതി മുറിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നുള്ളു. രണ്ടാമന്‍ ഖലീല്‍ ഇസ്ലാം 2009ല്‍ മരണപ്പെട്ടിരുന്നു. വിധികേട്ട് പൊട്ടിക്കരഞ്ഞ മുഹമ്മദ് അസീസ് പുറത്തിറങ്ങിയശേഷം പ്രതികരിച്ചത് അമേരിക്കൻ നീതിന്യായ സംവിധാനങ്ങളുടെ പാളിച്ചകളുടെ രക്തസാക്ഷിയാണ് താനെന്നായിരുന്നു. ഇവര്‍ നിരപരാധികളാണെന്ന തെളിവുകള്‍ അക്കാലത്ത് തന്നെ എഫ്.ബി.ഐയുടെ കയ്യിലുണ്ടായിരുന്നെന്നും അവര്‍ അത് മറച്ചുവെക്കുകയായിരുന്നെന്നുമായിരുന്നു പ്രതികളുടെ വക്കീല്‍ പ്രതികരിച്ചത്. ഈ കോടതി വിധി പുറത്ത് വന്നതോടെ പതിറ്റാണ്ടുകളായി അമേരിക്കന്‍ ജനതയുടെ ഉള്ളിലുണ്ടായിരുന്ന ഒരു ചോദ്യം കൂടുതല്‍ ശക്തമായി.. ആരാണ് ബ്രദര്‍ മാല്‍ക്കമിനെ വധിച്ചത്???

Content Highlights: Life of malcolm x and his assasination

Continue reading