തീവ്രവാദികൾ റാഞ്ചിയ ആ ഇന്ത്യൻ വിമാനം ലാഹോറിൽ തകര്‍ന്നു വീഴേണ്ടതായിരുന്നു | Their Story

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ എട്ട് ദിവസങ്ങള്‍. നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പറന്ന ഐ.സി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരവാദികള്‍ തട്ടിയെടുത്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയത് 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. 1999 ഡിസംബറില്‍ പാക് ഭീകരര്‍ റാഞ്ചിയ വിമാനം പൈലറ്റ് ആദ്യം അമൃത്സറില്‍ ഇറക്കി. നാടകീയ സംഭവങ്ങള്‍ക്കിടെ പിന്നീട് ലാഹോറിലും ദുബായിലും ഇറങ്ങിയ ശേഷമാണ് കാണ്ഡഹാറില്‍ എത്തിയത്. യാത്രക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെങ്കിലും ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ ജയിലില്‍ ഉണ്ടായിരുന്ന മൂന്ന് കൊടുംഭീകരരെ മോചിപ്പിക്കുകയും പിന്നാലെ വിമാനയാത്രക്കാരുടെ മോചനം സാധ്യമാകുകയും ചെയ്തു. ഉന്നതതല ഇടപെടലുകളിലൂടയാണ് യാത്രക്കാരെ സുരക്ഷിതരായി മോചിപ്പിച്ചതെങ്കിലും അവസാന നിമിഷംവരെ മനസാന്നിധ്യത്തോടെ നിലകൊള്ളുകയും റാഞ്ചികളുടെ നിയന്ത്രണത്തിലായ വിമാനം തകര്‍ന്നുവീഴാതെ സുരക്ഷിതമായി പറത്തുകയും രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്തത് വിമാനത്തിന്റെ ക്യാപ്റ്റന്‍ ദേവി ശരണ്‍, കോ-പൈലറ്റ് രജീന്ദര്‍ കുമാര്‍, ഫ്‌ളൈറ്റ് എന്‍ജിനിയര്‍ എ.ജെ ജാഗ്ഗിയ എന്നിവര്‍ അടക്കമുള്ളവരാണ്.
Content Highlights: Their story ca jacob