മൊസാദ് ഏജന്റുകള്‍ പറഞ്ഞു; ആ നോവലിസ്റ്റ് കൊല്ലപ്പെടണം, തീഗോളമായി കാര്‍

#അജ്നാസ് നാസ്സർ
ഗസാന്‍ കനഫാനി, ഭാര്യ ആനിയോടൊപ്പം
ഗസാന്‍ കനഫാനി, ഭാര്യ ആനിയോടൊപ്പം

ലസ്തീൻ വിമോചനപോരാട്ടത്തിന്റെ വിപ്ലവമുഖമായിരുന്നു മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഗസാന്‍ കനഫാനി. കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലതല്ലേ സന്ധിചെയ്യുന്നതെന്ന് ചോദിച്ച ഇംഗ്ലീഷുകാരനായ മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ക്ക് ചിലപ്പോള്‍ അങ്ങനെയായിരിക്കും ഞങ്ങള്‍ക്ക് അങ്ങനെയല്ല എന്നുപറഞ്ഞ പലസ്തീൻ നേതാവ്. എഴുത്തിലും രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ്  മുപ്പത്തിയേഴാമത്തെ വയസ്സില്‍ അദ്ദേഹത്തെ മൊസാദ് (ഇസ്രായേൽ ഇന്റലിജൻസ് ഏജൻസി) കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുന്നത്. കൊലപാതകത്തിനെതിരേ അറബ് ലോകത്ത് പ്രതിഷേധം അലയടിച്ചു. ആധുനിക പലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായി വിലയിരുത്തപ്പെടുന്ന ഗസാന്‍ കനഫാനിയുടെ കഥയാണ് ഇത്തവണ Assasination Files ല്‍

1972 ജൂലൈ 8 ബെയ്‌റൂത്ത്. കനഫാനിയും അനന്തരവള്‍ 17കാരി ലമീസ് നജീമും അദ്ദേഹത്തിന്റെ ഓസ്റ്റിന്‍ 1100 കാറിലേക്ക് കയറി. കാറിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ വലിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു. സുഹൃത്തുക്കള്‍ ഓടിയെത്തുമ്പോഴേക്ക് കാറ് ഒരു തീഗോളമായി മാറിയിരുന്നു.

Content Highlights: ghassan kanafani palestinian writers and leaders assassination story

Continue reading