നിലപാട് തിരുത്താൻ ആവശ്യപ്പെട്ടു; ഒടുവിൽ ആ ശാസ്ത്രകാരനെ മതം ജീവനോടെ ചുട്ടു കൊന്നു

''വസുന്ധരേ... വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ''... ഉരുണ്ട ഭൂമിയില്‍ ജീവിച്ച് മരിച്ചവരേക്കാളുമധികം പേര്‍ പരന്ന ഭൂമിയില്‍ ജീവിച്ചു മരിച്ചിട്ടുണ്ടാവും എന്ന് ധൈര്യമായി പറയാം. കാരണം ഭൂമിയില്‍ ജീവിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും അത് ഉരുണ്ടതാണെന്ന് അറിയില്ലായിരുന്നു. 450 കോടി വര്‍ഷം പ്രായമുണ്ട് ഭൂമിക്ക്. അതില്‍ ഹോമോസാപിയന്‍ എന്ന മനുഷ്യവിഭാഗത്തിന് പ്രായം പരമാവധി മൂന്നര ലക്ഷം വര്‍ഷം മാത്രം. ഇക്കൂട്ടര്‍ ഭൂമി ഉരുണ്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടാണങ്കില്‍ വെറും 2300 വര്‍ഷം! അപ്പോള്‍ അതിന് മുമ്പുള്ളവരെയെല്ലാം സംബന്ധിച്ചിടത്തോളം ഭൂമി പരന്നതായിരുന്നു. കാരണം അവരുടെ നോട്ടത്തില്‍ എല്ലായിടവും പരന്നിരിക്കുന്നു. ഉരുണ്ടതാണെന്ന് തോന്നിക്കുന്ന ഒരു ലക്ഷണവും കാണാനില്ല, കണ്ടത് തിരിച്ചറിയാനും അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ഭൂമിയുടെ രൂപമൊന്നും ആ പാവം മനുഷ്യരുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചില്ല. എന്നാല്‍ പുതിയ കാലത്ത് ഇതല്ല സ്ഥിതി. പരന്ന ഭൂമിയില്‍ ആധുനിക മനുഷ്യനായി ജീവിക്കാന്‍ നമുക്കു കഴിയില്ല. ഭൂമിയുടെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍ ഇതുപറയാന്‍ നമ്മളുണ്ടാവുമായിരുന്നില്ല.
മനുഷ്യവംശം വിജ്ഞാനത്തിന്റെ കൊടുമുടികളോരോന്നായി കീഴടക്കിത്തുടങ്ങിയപ്പോഴാണ് അവന്റെ മുന്നില്‍ പ്രപഞ്ചം സ്വന്തം രഹസ്യങ്ങള്‍ തുറന്നിട്ടത്. അതിലൊന്നായിരുന്നു അവന്‍ ജീവിക്കുന്ന ഭൂമിയുടെ ജാതകരഹസ്യം. ഭൂമിയുടെ ആകൃതിയും ചലനവുമൊക്കെ എല്ലാക്കാലത്തും തര്‍ക്കവിഷയമായിരുന്നു. എന്തിന്, ബഹിരാകാശത്തുപോയി താഴെ ഭൂമിയെ നേരില്‍ കണ്ട, ചിത്രമെടുത്ത ഈ ആധുനികകാലത്തുപോലും അതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നടക്കുന്നു. ഭൂമി ഉരുണ്ടതാണെന്നും അത് കറങ്ങുന്നുണ്ടെന്നും പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ലെന്നും പറഞ്ഞതിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടിവന്ന ശാസ്ത്രജ്ഞരുടെ ചോരയുടെ മണമുണ്ട് ഇന്നുനാം ചവിട്ടിനില്‍ക്കുന്ന ഈ ഉരുണ്ട ഭൂമിക്ക്.
Content Highlights: Flat earth,round earth,evolution of the theories, nammalangane nammalayi,vimalkottakkal,social