വ്യാപാരിവ്യവസായി ഏകോപനസമിതി പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട് : യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികൾക്കുമേൽ ഫീസ് ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പാലക്കാട് ടൗണിൽ പന്തംകൊളുത്തി പ്രകടനംനടത്തി.

ഏകോപനസമിതി സംസ്ഥാനകമ്മിറ്റി നേതൃത്വത്തിൽ 15-ന് നടക്കുന്ന ലോക്ഭവൻ മാർച്ചിന് മുന്നോടിയായിട്ടായിരുന്നു പ്രകടനം. ജില്ലാ ഭാരവാഹികളായ എം.എസ്. സിറാജ്, ടി.പി. സക്കറിയ, സി.വി. ജെയിംസ്, മണ്ഡലം ഭാരവാഹികളായ കാജാസുലൈമാൻ, എസ്. കൃഷ്ണകുമാർ, ബി. രാജേന്ദ്രൻ, അബ്ദുൽഖാദർ പിരായിരി, സുബി ഭാസ്കരൻ എന്നിവർ നേതൃത്വംനൽകി. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനംനടത്തി. പാലക്കാട് മണ്ഡലത്തിൽ ഒലവക്കോട്, മാത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലും പ്രകടനം നടന്നു.