ആറാണിയിൽ കുരങ്ങുശല്യം കൂടുന്നു

ഷൊർണൂർ : കവളപ്പാറ, ആറാണി മേഖലയിൽ കുരങ്ങൻമാരുടെ ശല്യംകൂടുന്നു. വീടുകളിൽ ഉണക്കാനിടുന്ന വസ്ത്രങ്ങൾ കൊണ്ടുപോകുക, തുറന്നിട്ട വാതിലിലൂടെ വീടിനകത്തേക്ക് കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുക, പച്ചക്കറികളും പഴവർഗങ്ങളും നശിപ്പിക്കുക തുടങ്ങിയവയുണ്ടെന്ന് നാട്ടുകാർ പറയുന്നു.മുൻപ് ഒന്നോരണ്ടോ കുരങ്ങന്മാരുണ്ടായിരുന്നിടത്ത് ഇപ്പോൾ 10-ലധികം കുരങ്ങൻമാരാണ് വീടുകൾക്ക് ശല്യമാകുന്നത്. കുട്ടികളെ അക്രമിക്കാനും ഇവ ശ്രമിക്കുന്നുണ്ട്. സമീപത്തെ കാടുകളിൽനിന്നിറങ്ങിവരുന്ന കുരങ്ങൻമാർ വീടുകളുടെ മുകളിലേക്കു കയറിയും പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.