പരുത്തി മെത്ത ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുപ്പൂർ : തിരുപ്പൂർ സൂര്യാനഗറിലുള്ള പരുത്തി മെത്ത ഗോഡൗണിൽ വൻ തീപ്പിടിത്തം. കൊല്ലം സ്വദേശി കബീർകുട്ടിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം.ഞായറാഴ്ച രാത്രി എട്ടോടെ പൂട്ടിക്കിടന്ന ഗോഡൗണിൽനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട പരിസരവാസികൾ കബീർകുട്ടിയെ വിവരമറിയിക്കുകയായിരുന്നു.ഉടമസ്ഥനെത്തി ഗോഡൗൺ തുറന്നപ്പോൾ ഉള്ളിൽ തീ ആളിക്കത്തുന്നത് കണ്ട് തിരുപ്പൂർ സൗത്ത് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പഴയ ടയറുകൾ സൂക്ഷിച്ചിരുന്ന സമീപത്തെ ഗോഡൗണിലേക്കും തീ പടർന്നു.അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ രണ്ടുമണിക്കൂറെടുത്തതാണ് തീയണച്ചത്.പരുത്തി മെത്തകൾ പൂർണമായും കത്തിനശിച്ചു. അടുത്തുള്ള ഗോഡൗണിലെ ടയറുകൾക്കും നാശങ്ങൾ സംഭവിച്ചു.ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തൽ. തിരുപ്പൂർ സെൻട്രൽ പോലീസ് കേസെടുത്തു.