'ജീവനില്ലാത്തതിനെ എന്തിന് പേടിക്കണം? മൃതദേഹങ്ങളുടെ ഫോട്ടോ എടുത്ത് വന്നാൽ ദേഹത്തും ആ മണമുണ്ടാകും’

‘മരിച്ചുകഴിഞ്ഞതിനെ എന്തിനാണ് നമ്മൾ പേടിക്കുന്നത്? ജീവനുള്ളതിനെ മാത്രം പേടിച്ചാൽ പോരേ? ജീവനുള്ള എല്ലാത്തിനെയും എനിക്ക് പേടിയാണ്. കഴിഞ്ഞ 25 വർഷത്തിനിടയ്ക്ക് പത്തോ പതിനഞ്ചോ ദിവസമൊക്കെ പഴക്കംചെന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളെടുക്കാൻ പോയിട്ടുണ്ട്. ഏതു പാതിരാത്രിയിലും വിളിച്ചാൽ പോകും. ഇക്കാലത്തിനിടയ്ക്ക് ഒരു പ്രേതവും എന്നെ പേടിപ്പിച്ചിട്ടില്ല’-മാവേലിക്കരയിലെ വനിതയായ ഫോട്ടോഗ്രാഫർ ഷൈജ തമ്പി തന്റെ കാൽനൂറ്റാണ്ടോളമായുള്ള ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയുടെ കഥ പറയുമ്പോൾ ആരുമൊന്ന് സ്തംഭിച്ച് നിന്നുപോകും. കാരണം അത്രമാത്രം വിസ്മയമാണ് ഷൈജയുടെ ഫോട്ടോഗ്രാഫി ജീവിതം.
ഒരു ദിവസത്തെ ഇടവേളയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പിറ്റേദിവസം അയാളുടെ മൃതദേഹത്തിന്റെ ഫോട്ടോയും ഷൈജ പകർത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്റെ സ്റ്റുഡിയോയിൽ വന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ ആയിരുന്നു ഷൈജയ്ക്ക് അങ്ങന എടുക്കേണ്ടി വന്നത്. തനിക്ക് പാസ്പോർട്ട് സൈസ് ഫോട്ടോ വേണമെന്ന് പറഞ്ഞായിരുന്നു അയാൾ സ്റ്റുഡിയോയിൽ എത്തിയത്. അപ്പോൾ തന്നെ എന്ത് ആവശ്യത്തിനാണ് എന്ന് ചോദിച്ചിരുന്നു. കാരണം നമുക്ക് അതിന്റെ ബാക്ഗ്രൗണ്ട് കളറൊക്കെ നോക്കണമല്ലോ. ചേച്ചിയുടെ ഇഷ്ടം പോലെ എടുത്തോ എന്നൊക്കെ പറഞ്ഞു. ഫോട്ടോയൊക്കെ എടുത്ത് ഭയങ്കര ഹാപ്പി ആയിട്ടാണ് പോയത്.
Content Highlights: Breaking gender stereotypes, Shaija Thampi from Mavelikkara has spent nearly 25 years working bravely as a female inquest photographer, documenting highly decomposed bodies and challenging crime scenes for official police records.