ലഡാക്കിലെ കൈയേറ്റങ്ങള്‍ ചൈന ഒഴിയുമ്പോള്‍; മഞ്ഞുരുകുമോ അതിർത്തിയിൽ?

ഇന്ത്യയും ചൈനയും തമ്മിലുള്ള ദീര്‍ഘനാളത്തെ അതിര്‍ത്തിത്തര്‍ക്കം പരിഹാരത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകള്‍. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളുടെ 75 ശതമാനവും പരിഹരിക്കപ്പെട്ടു എന്നു വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്കുശേഷം റഷ്യയില്‍ ബ്രിക്സ് സമ്മേളനത്തിനിടെ ചൈനയുടെ വിദേശമന്ത്രി വാങ് യീയുമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ച നടത്തി. ശേഷിക്കുന്ന ഇടങ്ങളിലെ സൈനിക പിന്മാറ്റം അടിയന്തിരമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗംകൂട്ടാന്‍ തീരുമാനിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിങ് പറഞ്ഞത് ഇതു സൈന്യങ്ങളും കിഴക്കന്‍ ലഡാക്കിലെ നാല് മേഖലകളില്‍ നിന്നും പിന്മാറിയിരിക്കുന്നു എന്നാണ്. അതായത്, അതിര്‍ത്തിയിലെ ഭൂരിഭാഗം തര്‍ക്കമേഖലകളില്‍ നിന്നും ചൈന പിന്മാറിക്കഴിഞ്ഞു.
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷവും റഷ്യ-യുക്രെയിന്‍ ദക്ഷിണേഷ്യ യുദ്ധവും കഴിഞ്ഞാല്‍ ഭൗമരാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ചുതരംഗപ്പലകയായി ദക്ഷിണേഷ്യ മാറിയിട്ട് വര്‍ഷങ്ങളായി. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് മുഹമ്മദ് യൂനുസിനെ അവരോധിക്കുന്നതില്‍ സി.ഐ.എ വിജയിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള പ്രോക്സി യുദ്ധങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നിരിക്കയാണ്. ലോകമേധാവിത്വം നിലനിര്‍ത്തുന്നതില്‍ അമേരിക്കയുടെ മുഖ്യശത്രു ചൈനയാണ്. അമേരിക്കയെ എതിര്‍ക്കുന്നതിനോടൊപ്പം തന്നെ റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ അവര്‍ പരസ്യമായി പ്രസിഡന്റ് പുട്ടിനൊപ്പമാണ്-അവരുടെ ഏഷ്യയിലെ മേധാവിത്വത്തിന് ഭീഷണിയായി ഉയരുന്ന ഇന്ത്യയെ തുരങ്കംവെക്കാനുള്ള ശ്രമങ്ങളും വര്‍ഷങ്ങളായി ചൈന നടത്തിവരുന്നുണ്ട്. ഉദാഹരണത്തിന്, ഈ മാസം മണിപ്പുരില്‍ തീവ്രവാദികള്‍ ബോംബിംഗിനുപയോഗിച്ച ഡ്രോണുകള്‍ ചൈനീസ് നിര്‍മിതമായിരുന്നു. അതുപോലെ കശ്മീര്‍ ഭീകരരുടെ കൈയില്‍ നിന്നും ഈയിടെ ചൈനീസ് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
Content Highlights: China`s withdrawal from disputed areas in Ladakh border conflict modi, xi jinping