പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇപ്പോള്‍ യാത്രാവിമാനങ്ങളില്ല. ചരക്ക് വിമാനം ഉപയോഗിച്ചാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുക. ആ തരത്തില്‍ ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുംബമായും കൂട്ടായും താമസിക്കുന്ന മലയാളികളുണ്ട്. കൂടുതല്‍ ആളുകളും ഒന്നിച്ച് താമസിക്കുകയാണ്. ഇത്തരത്തില്‍ കൂട്ടായി താമസിക്കുന്നവരില്‍ ഒരാള്‍ക്ക് പനിയോ ചുമയോ വന്നാല്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും. ക്വാറന്റൈനില്‍ പോകാനും ആവശ്യപ്പെടും. എന്നാല്‍ അവര്‍ എവിടെ പോകും. തിരിച്ച് മുറിയിലേയ്ക്ക് പോകാന്‍ സാധിക്കില്ല. അത്തരം ആളുകള്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിന് സൗകര്യം എംബസി ഒരുക്കേണ്ടവരും. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണ് നേഴ്‌സുമാര്‍ അറിയിക്കുന്നത്. ചിലര്‍ക്ക് രോഗബാധയുടെ ആശങ്കയുണ്ട്. നേഴ്‌സുമാരായവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുവാനുള്ള ക്രമീകതരണം കേന്ദ്രത്തിന്‍രെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..
പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..
മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്‍കാന്‍ 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..
കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..
Content Highlights: Pinarayi Vijayan on Pravasi Issues
Content Highlights: