അതിഥിതൊഴിലാളികളുടെ ക്യാമ്പിലേക്കു പാല്‍; മില്‍മ പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍

തിരവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ പാല്‍ വില്‍പ്പന വന്‍ തോതില്‍ കുറഞ്ഞതോടെ മില്‍മയ്ക്കുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട് നേരത്തെ അറിയിച്ച തീരുമാനത്തില്‍നിന്നു പിന്‍വാങ്ങിയെന്നും പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ എടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈറോഡിലുള്ള ആവിന്‍ കേന്ദ്രത്തിലെത്തിച്ച് മില്‍മയുടെ ബാക്കി വരുന്ന പാല്‍ പൊടിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാക്കി വരുന്ന പാല്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിച്ച് വിതരണം ചെയ്യും. അംഗന്‍വാടി വഴിയും വിതരണം ചെയ്യും. കൂടാതെ മില്‍മയുടെ പാലും പാല്‍ ഉല്‍പ്പനങ്ങളും കണ്‍സ്യൂമര്‍ ഫെഡ് വഴി വില്‍പ്പന നടത്താന്‍ കണ്‍ഫ്യമൂര്‍ ഫെഡ് അധികൃതര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ഈ സാഹചര്യത്തില്‍ മില്‍മയുടെ പാല്‍ കൂടുതല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ക്ഷീര കര്‍ഷകര്‍ക്കും ഉപകാരമാവും. ഒരു ലക്ഷത്തി അമ്പതിനായിരം ലിറ്റര്‍ പാലാണ് ദിവസേന മില്‍മയ്ക്ക് സംസ്ഥാനത്ത് മിച്ചമായി വരുന്നത്. ഇതിന് ഒരു പരിഹാരം കാണാന്‍ ഇത്തരം നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മിച്ചമായ പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയച്ച് പാല്‍പൊടിയായി സൂക്ഷിച്ചായിരുന്നു മില്‍മ ഇതുവരെ ക്ഷീര കര്‍ഷകരെ സംരക്ഷിച്ച് പോന്നിരുന്നത്. എന്നാല്‍ കേരളത്തിന്റെ പാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇനി കയറ്റി അയക്കേണ്ടതില്ലെന്ന് തമിഴ്‌നാട് അറിയിച്ചതോടെ ഇന്ന് മലബാര്‍ മില്‍മയുടെ പാല്‍സംഭരണം തടസ്സപ്പെട്ടിരുന്നു. നാളെ മുതല്‍ പാല്‍ സംഭരണത്തില്‍ ക്രമീകരണം കൊണ്ടുവരുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരമായതോടെ നാളെ മുതല്‍ പാല്‍സംഭരിക്കുമെന്നും മില്‍മ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..
പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..
മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്‍കാന്‍ 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..
കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..
Content Highlights:Milma Milk Will Deliver to Migrant Labours Camp
Content Highlights: