ശ്വേതാ മേനോനെ വിശ്വാസമില്ല, അവർ പറഞ്ഞത് സത്യമാണെന്ന് മമ്മൂട്ടിയും മോഹൻലാലും പരസ്യമായി പറയട്ടെ -അൻസിബ

#മൂവി ഡെസ്ക്
അൻസിബ ഹസ്സൻ | സ്ക്രീൻ​ഗ്രാബ്
അൻസിബ ഹസ്സൻ | സ്ക്രീൻ​ഗ്രാബ്

മ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരണവുമായി അൻസിബ ഹസ്സൻ. ശ്വേതാ മേനോൻ രാജിവെയ്ക്കേണ്ടെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞെന്ന കാര്യത്തിൽ വിശ്വാസമില്ലെന്ന് അൻസിബ പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ടുപറയട്ടെയെന്നും അൻസിബ പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര പോലീസിന് മൊഴി നൽകാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

"രമേഷ് പിഷാരടിയല്ല എന്നോട് മാപ്പെഴുതിത്തരണമെന്ന് ആവശ്യപ്പെട്ടത്. അത് ഞാൻ നേരത്തേ സംസാരിച്ചപ്പോൾ വ്യക്തമാകാതെ പോയതായിരിക്കും. അമ്മയിലെ തർക്കപരിഹാരത്തിന് രമേഷ് പിഷാരടി എന്നോട് സംസാരിക്കുകയും അവർ പറഞ്ഞതിൻപ്രകാരം മാപ്പിന്റെ കാര്യം സംസാരിക്കുകയുമായിരുന്നു. എന്നോട് മാപ്പെഴുതിത്തരണമെന്ന് പറഞ്ഞത് എതിർകക്ഷികളാണ്. ഞാൻ സംസാരിക്കുമ്പോൾ സമയത്ത് അവർ എന്ന വാക്ക് ചേർത്തിരുന്നില്ല. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ശ്വേതാ മേനോന്റെ വാക്കുകളിൽ എനിക്കൊരു വിശ്വാസവുമില്ല. അങ്ങനെ വിശ്വസിക്കണമെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണം വന്നപ്പോൾ മൊഴി നൽകിയിട്ടുണ്ടായിരുന്നു. അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാൻ പോകുന്നത്." അൻസിബയുടെ വാക്കുകൾ.

'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും തന്നോട് പറഞ്ഞതായാണ് സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ ശ്വേതാ മേനോൻ അവകാശപ്പെട്ടത്. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും ഭൂരിപക്ഷം അംഗങ്ങളാണെന്നും അവർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചതിനേത്തുടർന്ന് സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ചുമതല ഏറ്റെടുത്ത അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തുടരുന്നതിൽ കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇതിനുപിന്നാലെ അഡ്‌ഹോക് കമ്മിറ്റിയിൽനിന്ന് രമേഷ് പിഷാരടി രാജിവെച്ചു.

Content Highlights: In a significant turnaround amidst the ongoing high-drama inside the Malayalam film actors' association (AMMA), actress Ansiba Hassan has corrected her previous statement regarding actor-MLA Ramesh Pisharody. Speaking to the media while arriving at the Kadavanthra police station to give her official statement in her complaint against Tiny Tom, Ansiba clarified that Pisharody did not personally demand an apology from her, but was merely conveying the terms proposed by the opposite party during mediation. She also expressed strong skepticism over President Shwetha Menon's latest social media claims.