'എന്തുകൊണ്ട് മലയാളത്തില്‍ റോക്ക് മ്യൂസിക് ആയിക്കൂടാ എന്ന തോന്നലിൽ നിന്നാണ് ആ പാട്ട് പിറന്നത്'

സംഗീതജ്ഞനായ അച്ഛനോടൊപ്പം സ്റ്റേജുകളിലും സ്റ്റുഡിയോകളിലും ഒപ്പം പോയതാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍. പിന്നീടുള്ള പഠനമാകട്ടെ കേട്ടും കണ്ടുമുള്ളത്. അക്കാദമിക് ആയി സംഗീതം അഭ്യസിക്കാതെ മലയാള സിനിമാസംഗീതലോകത്ത് നിരവധി ആരാധകരെ നേടിയെടുത്ത സംഗീതസംവിധായകന്‍. ഏറ്റവും ഒടുവിലായി ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളാകട്ടെ ദിവസങ്ങള്‍ പിന്നിടുമ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യസ്ഥാനങ്ങളില്‍ തുടരുന്നു. വളരെ കുറച്ച് ഗാനങ്ങളിലൂടെത്തന്നെ മികച്ച സംഗീത സംവിധായകനെന്ന വിശേഷണം നേടിയ റെക്‌സ് വിജയന്‍ തന്റെ പുതിയ ചിത്രമായ റൈഫിള്‍ ക്ലബിലെ എല്ലാ ഗാനങ്ങളും മില്യണ്‍ വ്യൂസ് കടക്കുമ്പോഴും തന്റെ മ്യൂസിക്കിന് എന്തിന്ദ്രജാലമാമാണെന്നുള്ള അത്ഭുതം വിനയപൂര്‍വ്വം പങ്കുവെക്കുകയാണ് റെക്‌സ് വിജയന്‍.
റൈഫിള്‍ ക്ലബിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരിക്കുന്നു. ഒപ്പം സിനിമയുടെ പശ്ചാത്തലസംഗീതവും. താങ്കളുടെ പാട്ടുകളുടെ പട്ടികയില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന മെലഡികളില്‍ നിന്ന് വ്യത്യസ്തമാണ്. സംവിധായകന്റെ നിര്‍ദേശമാണോ പിന്നില്‍.
Content Highlights: Rex Vijayan discusses his journey from indie music to films, his work on Rifle Club`s hit songs