അന്ന് സെന്റ് തെരേസാസില്‍ എന്റെ ഷൂട്ടിങ് ബാൻ ചെയ്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്- റഹ്‌മാന്‍

എണ്‍പതുകളുടെ തുടക്കത്തിലാണ്. പൊടിമീശ പോലും മുളച്ചിട്ടില്ലാത്ത ഒരു പയ്യനെ സംവിധായകന്‍ പത്മരാജന്‍ തന്റെ മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമ എന്ന സംഭവമേ മനസില്‍ ഇല്ലാതിരുന്ന ആ പയ്യന്‍ 'കൂടെവിടേ' എന്ന ഒറ്റചിത്രം കൊണ്ട് കൂട് കൂട്ടിയത് മലയാളികളുടെ മനസിലാണ്. പിന്നീടങ്ങോട്ട് മലയാളി യുവത്വത്തിന്റെ രക്തത്തില്‍ 'റഹ്‌മാനിസം' അലിഞ്ഞു ചേര്‍ന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. ആഘോഷങ്ങളില്‍ റഹ്‌മാന്‍ ചിത്രങ്ങളിലെ ഡാന്‍സ് നമ്പറുകള്‍ ഒഴിച്ചുകൂടാനാവാത്തതായി. സിനിമയില്‍ നാല്‍പത് വര്‍ഷം പിന്നിടുന്ന വേളയില്‍ മലയാളത്തിന്റെ റൊമാന്റിക് ഹീറോ റഹ്‌മാന്‍ തന്റെ സിനിമായാത്രയെക്കുറിച്ച് മനസ് തുറക്കുന്നു.
രാജമാണിക്യം ഇറങ്ങിയിട്ട് 18 വര്‍ഷം പിന്നിടുന്നു. അന്നത്തെ റഹ്‌മാനും ഇന്നിപ്പോള്‍ ഇവിടിരിക്കുന്ന റഹ്‌മാനും തമ്മില്‍ വ്യത്യാസങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. എങ്ങനെയാണ് ഇതുപോലെ എവര്‍ഗ്രീന്‍ ആയിരിക്കാന്‍ സാധിക്കുന്നത് ?
Content Highlights: actor rahman interview samara thriller movie