ആ കഥാപാത്രം വേട്ടയാടുന്നു, വീട്ടിലേക്ക് പോവുകയാണ്, അച്ഛനെയും അമ്മയെയും കാണണം-കലാഭവൻ മണി അന്ന് പറഞ്ഞു

മഴയുള്ള ഒരു രാത്രിയിൽ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ത്യാഗരാജന്റെ മുറിയിലേക്ക് കലാഭവൻ മണി കടന്നുവന്നത്. വി എം വിനു സംവിധാനം ചെയ്യുന്ന 'ആകാശത്തിലെ പറവ'കളുടെ ചിത്രീകരണം ചെറുതുരുത്തിയിലും പരിസരങ്ങളിലുമായി നടക്കുന്ന കാലമായിരുന്നു അത്. ചിത്രത്തിലെ നായകൻ മണിയും വില്ലൻ ഐഎം വിജയനുമാണ്. ചെറുതുരുത്തിയിലെ ഗസ്റ്റ്ഹൗസിലാണ് മിക്കവരുടെയും താമസം. കോളിങ് ബെല്ലിന്റെ നീണ്ടശബ്ദം കേട്ട് വാതിൽ തുറന്ന ത്യാഗരാജനെ പതിവ് പൊട്ടിച്ചിരിയോടെ വാരിപ്പുണർന്നശേഷം മണി ചോദിച്ചു: 'മാസ്റ്റർ എപ്പോ വന്നു?'
'ഇന്ന് ഉച്ചയ്ക്ക്. നാളെ രാവിലെ ഫൈറ്റ് എടുക്കാമെന്ന് വിനു പറഞ്ഞിട്ടുണ്ട്.' ത്യാഗരാജൻ പറഞ്ഞു.
സിനിമയിൽ വന്നകാലം മുതൽക്കേ മണിയെക്കുറിച്ച് ത്യാഗരാജൻ കേട്ടുതുടങ്ങിയിരുന്നു. ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അഭിനയത്തിലുള്ള അപാരമായ കഴിവുകൾക്കൊപ്പം സംഘട്ടനത്തിൽ മണിയ്ക്കുള്ള അസാമാന്യ മെയ്വഴക്കം കൂടി ത്യാഗരാജൻ മനസ്സിലാക്കിത്തുടങ്ങി. ആ ബോധ്യത്തോടെയാണ് മണിയ്ക്ക് വേണ്ടി പിന്നീട് ത്യാഗരാജൻ സംഘട്ടനം രൂപപ്പെടുത്തിയത്.
Content Highlights: Remembering Kalabhavan Mani`s incredible fight scenes choreographed by Thyagarajan