പണക്കാരുടെ പലഹാരം 2 രൂപയ്ക്ക് കൊടുത്ത മോഹന്‍ലാല്‍.. പാര്‍ലേ ജിയുടെ കഥ

പ്രതീകാത്മക ചിത്രം | Photo: Parle G
പ്രതീകാത്മക ചിത്രം | Photo: Parle G

റോഡുവക്കിലെ പെട്ടിക്കടകളില്‍ മുതല്‍ വമ്പന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ റാക്കുകളില്‍ വരെ ബിസ്‌ക്കറ്റ് കൂട്ടങ്ങള്‍ക്കിടയില്‍ സ്ഥിരം സാന്നിധ്യമായ ഒരു ബ്രാന്‍ഡ്, എവിടെ കണ്ടാലും തിരിച്ചറിയാന്‍ പറ്റുന്ന ഓമനത്തം തോന്നുന്ന കുഞ്ഞുമുഖം പതിച്ച വരകള്‍ നിറഞ്ഞ മഞ്ഞ കവര്‍. പാര്‍ലേ ജി എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് വെറും ബിസ്‌ക്കറ്റ് മാത്രമല്ല, കുട്ടിക്കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ കൂടിയാണ്. നിങ്ങളൊരു ഇന്ത്യക്കാരനാണോ, എങ്കില്‍ പാര്‍ലേ ജി ബിസ്‌ക്കറ്റ് കഴിക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് പറയുക. വിപണിയിലിറങ്ങി നൂറ്റാണ്ടിനോടടുക്കുമ്പോള്‍ കേവലം ഒരു ബിസ്‌ക്കറ്റ് എന്നതിനുമപ്പുറം വളര്‍ന്നിരിക്കുന്നു പാര്‍ലേ ജി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അവരുടെ ഇഷ്ടങ്ങളിലേക്ക് ചേര്‍ത്തുവെച്ച ഒരു രുചി, വര്‍ഷമിത്ര കഴിഞ്ഞിട്ടും രൂപത്തിലും വിലയിലും യാതൊരു മാറ്റവും വരാത്ത ഒരു ഉത്പന്നം.. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബിസ്‌ക്കറ്റ് ബ്രാന്‍ഡായി പാര്‍ലേ ജി എങ്ങനെയാണ് മാറിയത്? എന്താണ് പാര്‍ലേ ജിയുടെ കഥ? 

ബിസ്‌ക്കറ്റ്-സമ്പന്നരുടെ പലഹാരം

Content Highlights: How Parle-G biscuits have been serving a taste of India since 1929

Continue reading