കോളുകള്‍ ട്രെയ്‌സ് ചെയ്ത് സൗത്ത് ആഫ്രിക്കയിലേക്ക് നീണ്ടാലും പണം കിട്ടിയവരെ കണ്ടെത്തല്‍ എളുപ്പമാകില്ല

'മാര്‍ട്ടി..'
ബാല്‍ക്കണിയിലേക്ക് പോയ ബോബു വേഗത്തില്‍ തിരിച്ചെത്തി.
'എന്താടാ..''
''ഒരു അപകടം പതിയിരിപ്പുണ്ട്. നമ്മള്‍ കോളനിയില്‍ ഉപയോഗിച്ച നമ്പര്‍ അവര്‍ ട്രെയ്‌സ് ചെയാല്‍ അവര്‍ക്ക് ഞാന്‍ ഇവിടെ ഉപയോഗിച്ച നമ്പറും കിട്ടും'.
'അതെങ്ങനെ'
'എടാ, ദാസ് ഗുപ്തയാണ് രണ്ട് സിമ്മുകളും ഏര്‍പ്പാടാക്കുന്നത്. ഒരേ വിലാസത്തിലാണ് രണ്ട് നമ്പറുകളും. ഈ നമ്പറിന്റെ ലാസ്റ്റ് ലോക്കേഷന്‍ അവര്‍ക്ക് കണ്ടെത്താന്‍ എളുപ്പമാണ്. അതോടെ സൗത്താഫ്രിക്ക കണക്ഷന്‍ തെളിയും. അടുത്തിടെ സൗത്താഫ്രിക്കയിലേക്ക് വന്ന എന്നാ മലയാളി പാസഞ്ചേഴ്‌സും അവരുടെ നിരീക്ഷണത്തിലാകും. അതിന് മുമ്പ് ഇവിടെ നിന്ന് നാട്ടിലേക്കെത്തണം'.
'യേസ് അപ്പോള്‍ സംഗതി പാളും, ഇനി എന്താ നീന്റെ പ്ലാന്‍'
'മുംബൈയും കൊല്‍ക്കത്തയും വേണ്ട. ഭുവനേശ്വര്‍ അല്ലെങ്കില്‍ ഡല്‍ഹി'.
മാര്‍ട്ടി നീ ഫ്‌ളൈറ്റ് സെര്‍ച്ച് ചെയ്യ്'
മാര്‍ട്ടി ലാപ്പില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സൈറ്റിലേക്ക് പോയി.
'ബോബു, ഭുവനേശ്വറിലേക്ക് ടൈം കൂടുതലാണ്. പെട്ടെന്ന് എത്താനാണെങ്കില്‍ ഡല്‍ഹി ചൂസ് ചെയ്യാം. എത്യോപ്യന്‍ എയര്‍വേയ്‌സ് 14 മണിക്കൂറാണ് യാത്ര ടൈം കാണിക്കുന്നത്. അതാണ് ഏററവും വേഗത്തില്‍ എത്തുന്നതും'.
'അത് എപ്പോഴാ'
'ഇന്ന് വൈകിട്ട് ആറരക്ക്, നാളെ ഉച്ചയോടെ അവിടെയെത്താം. ആ ഫ്‌ളൈറ്റിന് അഡിസ് അബാബയില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. അവിടെ ഒരു മണിക്കൂര്‍ ലേ ഓവറുണ്ട്. എന്നാലും കുഴപ്പമുണ്ടാകില്ല'.
'യേസ് മാര്‍ട്ടി. നീ അത് ബുക്ക് ചെയ്യ്. എന്നാ ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഇവിടെ നിന്ന് ഇറങ്ങാം. ഡല്‍ഹിയില്‍ സേഫായി ഇറങ്ങാന്‍ പറ്റിയാല്‍ നേരെ കൊല്‍ക്കത്ത പിടിക്കാം. ദാസ്ഗുപ്തയുടെ അടുത്തെത്തിയാല്‍ രക്ഷപ്പെട്ടു'.
'കുഴപ്പമുണ്ടാകില്ലെടാ. അത്ര പെട്ടെന്ന് അവര്‍ നിന്നെ കണ്ടുപിടിക്കുമോ'
'കേരള പോലീസ് ചിലപ്പോള്‍ അങ്ങനെയാണ് എല്ലാം വേഗത്തിലാകും. ചിലപ്പോള്‍ നൂറ്റാണ്ട് കഴിഞ്ഞാലും പിടിക്കില്ല. ഇതിപ്പോ അവരുടെ പ്രസ്റ്റീജ് അന്വേഷണമാണ്. ബാഹ്യമായ ഇടപെടലുകളും ഇല്ല. വളരെ ഫ്രീയായി അന്വേഷിക്കാന്‍ കഴിയും'.
'ഓ.കെ. നിന്റെ പാസ്‌പോര്‍ട്ട് താ. ടിക്കറ്റ് ബുക്ക് ചെയ്യാം. നീ റെഡിയായിക്കോ'
----------------------------
Content Highlights: thriller mystery chase escape phone tracing South Africa police investigation flight booking Kerala