'മുഖ്യമന്ത്രി എന്തിനാണ് പേഴ്സണൽ നമ്പറിൽ നിന്ന് വിളിക്കുന്നത്?' ബീരേന്ദ്ര നെറ്റിചുളിച്ചു

വര: മനോജ് കുമാർ തലയമ്പലത്ത്
വര: മനോജ് കുമാർ തലയമ്പലത്ത്

''കണ്‍ഗ്രാജുലേഷന്‍സ്....'' 
ദേവിന്റെ തോളില്‍തട്ടി ഐ.ജി. ബീരേന്ദ്ര അഭിനന്ദിച്ചു. 
''കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ മികച്ച നേട്ടമായി ഇത് വാഴ്ത്തപ്പെടും. അന്വേഷണവഴികളൊക്കെ നമുക്ക് വിശദമായി മാധ്യമങ്ങളില്‍ നല്‍കണം- ബീരേന്ദ്ര തുടര്‍ന്നു.
സോറി മിസ്റ്റര്‍ റുവാല, നിങ്ങളെ ഈ രീതിയില്‍ കാണേണ്ടി വന്നതില്‍ എനിക്ക് ദുഃഖമുണ്ട്. കാരണം നിങ്ങളുടെ കളിയെ ഞാനും ഇഷ്ടപ്പെട്ടിരുന്നു''. ഐ.ജി. റുവാലയോടായി പറഞ്ഞു.
''എങ്ങനെയായിരുന്നു ഇവരുടെ പ്ലാനിങ്...'
''അത് റുവാല പറയും സാര്‍.. ഇതുവരെ ലൈഫ് സ്റ്റോറിയായിരുന്നു'. ചിരിയോടെയാണ് ദേവ് മറുപടി പറഞ്ഞത്.
''എന്നാ തുടങ്ങിക്കോട്ടെ'', കസേര റുവാലക്കരികിലേക്ക് വലിച്ചിട്ട് ബീരേന്ദ്ര ഇരുന്നു. ദേവിനോടും അന്‍വറിനോടും ഇരിക്കാന്‍ ആംഗ്യം കാട്ടി.
''കാര്യങ്ങള്‍ വിശദമായി പറയണം''-
ദേവ് റുവാലക്ക് നിര്‍ദ്ദേശം നല്‍കി.
''എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയാം''. എന്നിട്ട് റുവാല പറയാന്‍ തുടങ്ങി.

''ബോബുവിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ പണം തിരിച്ചുനല്‍കാനുളളവരോട് രണ്ട് വര്‍ഷത്തെ സാവകാശം ചോദിച്ചിരുന്നു. അതവര്‍ സമ്മതിക്കുകയും ചെയ്തു. ഒരുവര്‍ഷം മുമ്പ് ദുബായില്‍ വച്ചാണ് ബോബുവിന് കാണുന്നത്. അപ്പോഴേക്കും അവന്റെ മനസില്‍ കൃത്യമായ പദ്ധതി രൂപപ്പെട്ടിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിനടുത്തുളള റെസ്‌റ്റോറന്റില്‍ വച്ചാണ് ആ കൂടികാഴ്ച നടന്നത്.

Content Highlights: sports-thriller-novel-90minutes aneesh p nair

Continue reading