'കൈയുറയില്ലാത്ത സമയങ്ങളില്‍ അയാളെന്നെ ടച്ച് ചെയ്തിട്ടില്ല'

വര: മനോജ്കുമാർ തലയമ്പലത്ത്\ മാതൃഭൂമി
വര: മനോജ്കുമാർ തലയമ്പലത്ത്\ മാതൃഭൂമി

ദേവ് എത്തുമ്പോഴേക്കും അന്‍വര്‍ മൊഴിയെടുക്കാനുളള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. മുറിയിലേക്ക് കടന്ന ദേവ് റുവാലെ വിഷ് ചെയ്ത ശേഷം കസേരയിലിരുന്നു. റുവാല ശാന്തനായി കാണപ്പെട്ടു. വലിയൊരാശ്വാസം അയാളുടെ മുഖത്തുണ്ടായിരുന്നു.

'സാര്‍, എന്താണറിയേണ്ടത്, റുവാലയാണ് തുടക്കമിട്ടത്'. 'അവിടെ സംഭവിച്ചത് എന്തൊക്കെ,ഒന്നും വിട്ടുപോകരുത്'- കുറച്ചു ഗൗരവത്തോടെയാണ് ദേവ് മറുപടി നല്‍കിയത്.
റുവാല ഒരു നിമിഷം കണ്ണടച്ചിരുന്നു, എന്നിട്ട് പറയാന്‍ തുടങ്ങി. 'സാര്‍, ഞാന്‍ ഡ്രസ്സിങ് മുറിയിലെത്തി ബൂട്ടൊക്കെ കെട്ടി കഴിഞ്ഞപ്പോഴാണ് വയറിന് എന്തോ അസ്വസ്ഥത തോന്നിയത്. ബൂട്ട് അഴിച്ചുവെച്ച്, ഫോണ്‍ കസേരയില്‍ വച്ചാണ് ടോയ്‌ലറ്റിലേക്ക് പോയത്. കയറി ഒരു മിനിറ്റായിക്കാണും. പെട്ടെന്ന് ഒരുവശത്തെ ഭിത്തി ഇളകുന്നതായി തോന്നി. പിന്നെ അത് പൊളിഞ്ഞുവീണു. അതിലൂടെയാണ് ഒരാള്‍ കയറിവന്നത്. അയാളുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നു. അതെന്റെ നേര്‍ക്ക് നീട്ടി.

Content Highlights: sports thriller, crime investigation soccer novel, fiction

Continue reading