'അന്ന് യു.എസ് കാപിറ്റോളില്‍ പാറിയ പതാക എനിക്കായി താഴെയിറങ്ങി, ജോ ബൈഡന്‍ ആദരവോടെ സമര്‍പ്പിച്ചു'

യു.എസ് സെനറ്റിലെ ആദ്യത്തെ ഇന്ത്യക്കാരിയായ ഉദ്യോഗസ്ഥയായ വത്സലാ ശേഖര്‍ തന്റെ ജീവിതം പറയുകയാണ്. വിതുരയെന്ന അക്കാലത്ത് അത്രയൊന്നും പുരോഗമനമെത്താത്ത നാട്ടിന്‍പുറത്തുനിന്നും എണ്‍പതുകളില്‍ തിരുവനന്തപുരം വുമണ്‍സ് കോളേജും കഴിഞ്ഞ്, മികച്ച സ്‌പോര്‍ട്‌സ് താരമായി തിളങ്ങി, കേരളത്തിലെ ആദ്യത്തെ വനിതാ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എന്ന പദവി കൂടി സ്വന്തമാക്കിയായിരുന്നു വത്സലാശേഖറിന്റെ പ്രയാണം. വിദേശ കുടിയേറ്റം എന്ന വാക്ക് മലയാളിക്ക് കേട്ടുപരിചയമില്ലാത്ത കാലത്ത് ന്യൂയോര്‍ക്കില്‍ ഒരു പട്ടുസാരിയും ചുറ്റി വിമാനമിറങ്ങിയ ഇരുപത്തിയാറുകാരി താണ്ടിയ അനുഭവങ്ങളത്രയും ഈ ആത്മകഥയെ സമ്പന്നമാക്കുന്നു. വത്സലാ ശേഖറിന്റെ ആത്മകഥ പാതയില്‍ പതറാതെ ആരംഭിക്കുന്നു...
2014 ജൂണ്‍ അഞ്ച്. അമേരിക്കന്‍ കാപിറ്റോളില്‍ സദാ പാറിക്കൊണ്ടിരിക്കുന്ന പതാക അന്ന് താഴെയിറങ്ങിയത് എനിക്കുവേണ്ടിയായിരുന്നു. അമേരിക്കന്‍ സെനറ്റിന്റെ അന്നത്തെ തലവനും യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് വൈസ് പ്രസിഡണ്ടുമായിരുന്ന ജോ ബൈഡന്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെയും ആദരവോടെയും ആ പതാക എനിക്കു സമര്‍പ്പിച്ചു. ഒപ്പം ഒരു സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു- IN GRATEFUL RECOGNITION This Award Honors Valsala Sekhar For 30 Years Of Loyal Service To THE SENATE OF THE UNITED STATES Beginning the 25th Day of June, 1984.
Content Highlights: valsala sekhar autobiography pathayil patharathe