‘ജ്ഞാനവൃദ്ധരായ സെലിബ്രിറ്റികളെ പോലെ വൻമരങ്ങൾ, സുഗതച്ചേച്ചിക്ക് അതുകണ്ട് അത്ഭുതമായിരുന്നു’

സുഗത കുമാരിയുയേും വത്സല ശേഖറിന്റേയും അവസാനത്തെ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം, സുഗതകുമാരി
സുഗത കുമാരിയുയേും വത്സല ശേഖറിന്റേയും അവസാനത്തെ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം, സുഗതകുമാരി

മാലിനിയും അനൂപും തമ്മിലുള്ള വിവാഹം ഉറപ്പിച്ച വിവരം ഞാൻ സുഗതച്ചേച്ചിയെ അറിയിച്ച നിമിഷത്തെക്കുറിച്ച് ഓർക്കുകയാണ്. അവളുടെ വിവാഹം കേരളത്തിലെ ആചാരപ്രകാരം നടത്താനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. പയ്യൻ ഇവിടെയാണ് ജനിച്ചുവളർന്നതെങ്കിലും മലയാളിയാണ്. വരന്റെ അച്ഛനുമമ്മയ്ക്കും അതായിരുന്നു താത്പര്യവും. വിവാഹക്കാര്യം അറിഞ്ഞ സുഗതച്ചേച്ചി ഏറെ സന്തോഷത്തോടെ ചോദിച്ചു. മോളെ എന്താണ് ഞാൻ മാലിനിക്കുവേണ്ട ചെയ്യേണ്ടത്? ഞാൻ പറഞ്ഞു: സുഗതച്ചേച്ചി ഒന്നും ചെയ്യേണ്ടതില്ല. സ്‌നേഹവും അനുഗ്രഹവും മാത്രം മതി അവൾക്ക്. വിവാഹദിനത്തിൽ വായിക്കേണ്ട മംഗളപത്രം സുഗതച്ചേച്ചി വേണം എഴുതിത്തരാൻ. ഞങ്ങളുടെ നാട്ടിലൊക്കെ വിവാഹത്തിന് മുന്നോടിയായി വധൂവരന്മാരെ ആശിർവദിച്ചുകൊണ്ടുള്ള മംഗളപത്രം വായിക്കുന്ന പതിവുണ്ട്. അനേകമനേകം കവിതകൾ പിറന്ന, പരിസ്ഥിതി മലിനീകരണത്തിനും ചൂഷണങ്ങൾക്കുമെതിരേ മുദ്രാവാക്യമുയർത്തിയ ആ കൈകൾ കൊണ്ടുതന്നെ മാലിനിയുടെ വിശേഷപ്പെട്ട ദിവസത്തെ കുറിക്കുന്ന മംഗളപത്രം എഴുതപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സുഗതച്ചേച്ചി മടിയേതുമില്ലാതെ കാവ്യഭംഗിയോടുകൂടിയുള്ള ഒരു മംഗളപത്രം തയ്യാറാക്കി അയച്ചുതന്നു. വിവാഹവേദിയിൽ വെച്ച് ആ മംഗളപത്രം എന്റെ സഹോദരന്റെ ഭാര്യ സിനി പണിക്കർ മലയാളത്തിൽ വായിച്ചു. ഗീതകൃഷ്ണൻകുട്ടിയായിരുന്നു മംഗളപത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. അതും വിവാഹവേദിയിൽ ഉറക്കെ വായിക്കപ്പെട്ടു. മാലിനി ഇന്നും ആ മംഗളപത്രം വലിയ മൂല്യത്തോടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാലിനിയും അനൂപും നാട്ടിൽ അമ്മയെ കാണാൻ പോയപ്പോൾ സുഗതച്ചേച്ചിയെ പോയി കണ്ട് അനുഗ്രഹം തേടി. ശാന്തിയിൽ പുകഞ്ഞ അശാന്തി ഞങ്ങളുടെ ബന്ധത്തെ ഉലച്ചില്ല എന്നതിൽ ഇന്നും എനിക്ക് അഭിമാനമുണ്ട്.

Read More: ‘ഒരുലക്ഷമാണ് ഒറ്റനിലപാടിൽ ഇല്ലാതായത്, പക്ഷേ ഒരുകോടി കൊടുത്താലും ആ നിലപാടിന്റെ തട്ട് താഴ്ന്നിരിക്കും’

Content Highlights: Sugathakumari's pivotal role in establishing the first Malayalam Mission center in the US., Her deep affinity for nature and the environment reflected in her personal life., The institutionalization of Malayalam as an elective language in American universities., Personal anecdotes highlighting her warmth, literary brilliance, and humanitarian spirit.

Continue reading