ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; വിഖ്യാതമായ മറ്റു ചില ജയില്‍ചാട്ടങ്ങളും അതിലെ ശരിതെറ്റുകളും!

സമൂഹം ചിലയാളുകളെ ജന്മനാ കുറ്റവാളികളായി (born criminals) ചിത്രീകരിക്കാറുണ്ട്. ജനിതകമായി കുറ്റവാസന പകര്‍ന്നുകിട്ടിയവര്‍ എന്നാണതിന്നര്‍ത്ഥം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ക്രിമിനോളോജിസ്റ്റ് (കുറ്റങ്ങളേയും കുറ്റവാളികളെയും കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നയാള്‍) ആയിരുന്ന സിസേര്‍ ലൊംബ്രോസോ (Cesare Lombroso) ആണ് 'ജന്മനാ കുറ്റവാളി' എന്ന മനുഷ്യവിഭാഗത്തെ കല്പിച്ചത്. ഗോവിന്ദച്ചാമിയെ അങ്ങനെയാണ് പലപ്പോഴും വിശേഷിപ്പിച്ചുപോരാറുള്ളത്. ആളുകളുടെ ശരീരപ്രകൃതിയാല്‍ ക്രിമിനലുകളെ വിലയിരുത്തുന്ന ലൊംബ്രോസോയുടെ നോട്ടം ശാസ്ത്രീയസാധുത ഇല്ലാത്തതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Content Highlights: S. Gopalakrsihnan Column Azhchappadukal Govandachamy Jailbreak