സാമൂഹ്യശാസ്ത്ര പരീക്ഷയിൽ ശാസ്ത്രസാഹിത്യംകൊണ്ട് ഉത്തരമെഴുതാന്‍ പറ്റുമോ? | ആഴ്ചപ്പാടുകള്‍

AZHCHAPADUKAL
#എസ്. ഗോപാലകൃഷ്ണന്‍
ഹാഥ്‌റസില്‍ തിക്കുംതിരക്കുംമൂലമുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബസിന്റെ സീറ്റുകളില്‍ കിടത്തി കൊണ്ടുവന്നപ്പോള്‍, ഹാഥ്‌റസ് ട്രോമ  സെന്ററിന് മുന്നിലെ കാഴ്ച |ഫോട്ടോ:PTI,ANI
ഹാഥ്‌റസില്‍ തിക്കുംതിരക്കുംമൂലമുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബസിന്റെ സീറ്റുകളില്‍ കിടത്തി കൊണ്ടുവന്നപ്പോള്‍, ഹാഥ്‌റസ് ട്രോമ സെന്ററിന് മുന്നിലെ കാഴ്ച |ഫോട്ടോ:PTI,ANI

'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്ന് വിശ്വസിച്ചിരുന്ന ജോസഫ് ഇടമറുക് കോട്ടയത്തു താമസിക്കുമ്പോള്‍ തിരുനക്കരയില്‍ ഞങ്ങളുടെ അയല്‍വാസിയായിരുന്നു. ഞാനന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലം. ഇടമറുക് എന്റെ അച്ഛനെക്കാണുവാന്‍ പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അച്ഛനാകട്ടെ ജീവിതത്തില്‍ നാല്പതുകൊല്ലത്തിലേറെ ഒരുദിവസവും തെറ്റാതെ രാവിലെ മൂന്നരയ്ക്കെഴുന്നേറ്റ്, കുളിച്ച്, തിരുനക്കര അമ്പലത്തില്‍ നിര്‍മ്മാല്യദര്‍ശനം നടത്തിയ ഒരാള്‍. എനിക്കെപ്പോഴും അതിഭൗതികമായ ഒരു കൗതുകമുണ്ടായിരുന്നു അവര്‍ തമ്മിലുള്ള കുശലസംഭാഷണം കാണാന്‍. ഒരിക്കല്‍ ഇടമറുക് വീട്ടില്‍ നിന്ന് പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, 'ഇടമറുകിനെക്കുറിച്ച് എന്താണഭിപ്രായം?' അദ്ധ്യാപകനായിരുന്ന അച്ഛന്‍ സ്വതസിദ്ധമായ സമശീതോഷ്ണാവസ്ഥയില്‍ നിന്നുകൊണ്ടു പറഞ്ഞു, 'എന്തൊരു നല്ല മനുഷ്യന്‍. തിരുനക്കരയപ്പന്‍ ജീവിക്കാനായി അദ്ദേഹത്തിന് ഈ വഴിയാണ് കാണിച്ചുകൊടുത്തത്'. ആ പ്രതികരണത്തില്‍ നിഷേധഹാസത്തിന്റെ പുളി എനിക്കനുഭവപ്പെട്ടു. 

ജോസഫ് ഇടമറുക്

Content Highlights: s gopalakrishnan column azhchappadukal hathras incident and bhole baba

Continue reading