അസദ് ഉറങ്ങിയുണരുന്ന മറ്റൊരു മുറിയും നിസ്സാര്‍ കബ്ബാനി സ്വപ്‌നം കണ്ട ഡമാസ്‌കസിലെ പ്രണയകവിതകളും

നാടുവിടേണ്ടിവരുന്ന ഭരണാധികാരികളുടെ രാജ്യത്തിനു പുറത്തെ ആദ്യദിവസത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് മറ്റൊരു മുറി, സ്വന്തം ഛായാചിത്രമില്ലാത്ത ചുവര്‍, മറ്റൊരാകാശത്തേക്ക് തുറക്കുന്ന അപരിചിതജാലകം, ഇതിനു മുന്‍പു കണ്ടിട്ടില്ലാത്ത പരിചാരകരുടെ ഉപചാരവാക്ക്, ശീലമില്ലാത്ത ചായക്കോപ്പ, അതിലെ അസുഖകര കൊടുങ്കാറ്റുകള്‍, അന്യദേശത്തെ സുരക്ഷാഭടര്‍, അവര്‍ നല്‍കിയിട്ടു പോകുന്ന പരദേശ ദിനപ്പത്രങ്ങള്‍... സിറിയയില്‍നിന്ന് ഒളിച്ചോടിയ അസദിന്റെ ആദ്യ റഷ്യന്‍പകല്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗത്തിന്റെ ആദ്യപകല്‍ പോലെയൊന്ന് ആയിരുന്നിരിക്കണം. അദ്ദേഹത്തിന് സുരക്ഷയുണ്ട്, ഭക്ഷണമുണ്ട്, കാവല്‍ക്കാരുണ്ട്, കാഴ്ചക്കാരുണ്ട്, എന്നാല്‍ സ്വന്തമായ പച്ചപ്പില്ല, മേച്ചില്‍പ്പുറമില്ല, അതു നല്‍കുന്ന അധികാരങ്ങളില്ല.
സിറിയന്‍ ദേശീയ കവിയായ നിസ്സാര്‍ കബ്ബാനിയുടെ (Nizar Qabbani 1923 -1998) കവിതകള്‍ അസ്സദിന്റെ ഓര്‍മ്മയിലേക്ക് വരുന്നുണ്ടാകണം:
Content Highlights: s gopalakrishnan column azhchappadukal assad decline in syria and poems of nizar qabbani