'ആരുപറഞ്ഞു മരിച്ചെന്ന്...'; അവശേഷിക്കുന്ന ലോക കമ്യൂണിസ്റ്റുകാര്‍ ഇതൊക്കെ കണ്ടിരുന്നെങ്കില്‍...

ആഴ്ചപ്പാടുകള്‍
#എസ്. ഗോപാലകൃഷ്ണന്‍
വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയ ജനങ്ങള്‍
വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയ ജനങ്ങള്‍

1991-ലാണ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായത്. അതിനു മുന്‍പേ കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട്  ചരിത്രം മാത്രമായിരുന്നു. കൊടുങ്കാറ്റുകള്‍ പെരുമരങ്ങളെ വീഴ്ത്തുംപോലെ, നഗരചത്വരങ്ങളില്‍നിന്നു ലെനിന്റേയും സ്റ്റാലിന്റേയും- ജീവിതത്തേക്കാള്‍ വലുപ്പമുള്ള ലോഹപ്രതിമകള്‍ നിലം പൊത്തി. മഹാനായ കമ്യൂണിസ്റ്റ് അന്റോണിയോ ഗ്രാംഷി ഒരുകാലത്ത് നേതൃത്വം കൊടുത്തിരുന്ന ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1991-ല്‍ പിരിച്ചുവിട്ടു. അപ്പോഴും കേരളത്തിലെ പല വീടുകളിലും ചുമരുകളില്‍ ചില്ലിട്ട ചിത്രങ്ങളായി ലെനിനും സ്റ്റാലിനും നിലനില്‍ക്കുന്നു. ഏകകക്ഷിഭരണമുള്ള ചൈനയിലോ ഉത്തര കൊറിയയിലോ ക്യൂബയിലോ ഉള്ള വീട്ടുചുമരുകളല്ല കേരളത്തിലെ ഈ വീട്ടുചുമരുകള്‍ എന്നതോര്‍ക്കണം. ഇഷ്ടമുണ്ടെങ്കില്‍ സ്റ്റാലിന്റെ പടം മാറ്റി വേറൊരാളുടെ ചിത്രം തൂക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണിത്. ബംഗാളില്‍ അതു സംഭവിച്ചല്ലോ. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന നാടാണ് ഇന്ത്യ. ആ വീടുകളില്‍ ലെനിനും സ്റ്റാലിനും ഇപ്പോഴും ചുമരുകള്‍ അലങ്കരിക്കുന്നുണ്ടെങ്കില്‍ കാരണം ആ വീട്ടില്‍ താമസിക്കുന്നവര്‍ ലെനിനും സ്റ്റാലിനും അവര്‍ കണ്ടുശീലിച്ച പി. കൃഷ്ണപിള്ള, കെ.ആര്‍. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, ടി.വി. തോമസ്. എം.എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍, ഇ.കെ.  നായനാര്‍, 2025- ല്‍ നൂറ്റിരണ്ടാം വയസ്സില്‍ അന്തരിച്ച വി.എസ്. എന്നിവരെപ്പോലെയുള്ള ആളുകളായിരുന്നു എന്നു കരുതുന്നതുകൊണ്ടാണ്. ഇന്ത്യന്‍ ജനാധിപത്യമാണ്, അതിനുള്ളില്‍ മാര്‍ക്‌സിസം-ലെനിനിസം പ്രയോഗിച്ചുനോക്കിയതാണ്, കേരളത്തിലെ ചുവരുകളില്‍ തൂങ്ങുന്ന ലെനിനേയും സ്റ്റാലിനേയും രക്ഷിച്ചത്. അടുത്ത കാലങ്ങളിൽ ഇന്നാട്ടിലെ കൊടികളില്‍ ചേക്കേറിയ ചെ ഗവേരയെ രക്ഷിക്കുന്നതും. 

Content Highlights: S. Gopalakrishnan Column Azhchappadukal tribute to VS Achuthanandan

Continue reading