ടി.പി വധത്തെക്കുറിച്ച്‌ യെച്ചൂരിയിലെ ഏകാകിക്ക് പറയാനുള്ളത് ഡയറിയില്‍ ഉണ്ടായിരിക്കും, എഴുതിയെങ്കില്‍!

ആഴ്ചപ്പാടുകള്‍
#എസ്. ഗോപാലകൃഷ്ണന്‍
സീതാറാം യെച്ചൂരി ((ഫോട്ടോ: കെ.കെ സന്തോഷ്), ടി.പി ചന്ദ്രശേഖരന്‍ (ഫോട്ടോ:മാതൃഭൂമി)
സീതാറാം യെച്ചൂരി ((ഫോട്ടോ: കെ.കെ സന്തോഷ്), ടി.പി ചന്ദ്രശേഖരന്‍ (ഫോട്ടോ:മാതൃഭൂമി)

സീതാറാം യെച്ചൂരി : ആരെടുക്കും ആ തിരിയുടെ ചുമട്?

 സീതാറാം യെച്ചൂരി ഡയറി എഴുതാറുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. പരസ്യമായി അദ്ദേഹം എഴുതിയതും പറഞ്ഞതും പൊതുവിടത്ത് ലഭ്യമാണ്. അതുപോരെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിഭാവങ്ങളില്‍ പ്രസന്നചിത്തനായ ഒരു പൊതുവ്യക്തി ഉണ്ടായിരുന്നതുപോലെതന്നെ ഒരു ഏകാകിയും കൂടി ഉണ്ടായിരുന്നതായി എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ആ ഏകാകിയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുവാനാണ് ഇപ്പോള്‍ താല്‍പര്യം തോന്നുന്നത്. ആ പൊതുവ്യക്തിയെ നാം ജീവിക്കുന്ന ചരിത്രസന്ദിഗ്ദ്ധതയില്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ അതുംകൂടി ആവശ്യമാണ് എന്നു തോന്നുന്നു.  രാഷ്ട്രീയമനസ്സിന്റെ വ്യക്തിപരമായ തോന്നലുകളും, ക്രോധങ്ങളും, നൈരാശ്യങ്ങളും തുറന്നുപറയാനാകാത്തവിധം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വ്യവഹാരഘടന പരിമിതപ്പെട്ട പൊതുവിടം മാത്രമാണ്. അത് പരസ്യവ്യക്തിയുടെ തുറന്ന ജയില്‍ ആണ്. വ്യക്തിയും പൊതുവ്യക്തിയും വിപരീതദ്വന്ദങ്ങളാണെന്ന മുരടന്‍ മാതൃക നിലവിലില്ലാത്ത ഒരു ഏകാന്ത വൈകുന്നേരത്ത് സീതാറാം യെച്ചൂരി ഡയറി എഴുതിയിരുന്നെങ്കില്‍!

Content Highlights: s gopalakrishnan azhchappadukal sitharam yechuri demisal indian communism and mikhail gorbachev

Continue reading