ഗോപാലനെ പേരെടുത്തു വിളിച്ച നായനാരും ഇംഗ്ലീഷ് വോട്ടര്‍മാരെ മാര്‍ഗരറ്റ് പഠിപ്പിച്ച പാഠവും

#എസ്. ഗോപാലകൃഷ്ണൻ
ഇ.കെ നായനാർ, മാർഗരറ്റ് ഹോജ്
ഇ.കെ നായനാർ, മാർഗരറ്റ് ഹോജ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മൂന്നുവർഷങ്ങൾക്കു മുൻപ് ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ ജനിച്ച ഒരു ജൂത പെൺകുട്ടിയെക്കുറിച്ച് പറഞ്ഞുതുടങ്ങട്ടെ. 1930-കളിൽ ജർമനിയിൽ നിന്ന് അഭയാർഥികളായി  ഈജിപ്തിലെ അലക്‌സാൻഡ്രിയയിലെത്തിയ ഹാൻസ് ഓപ്പൻഹൈമറിനും ലിസ്ബത്തിനുമുണ്ടായ മകളായിരുന്നു മാർഗരറ്റ് ഹോജ്. രണ്ടാം ലോകയുദ്ധം ആ മൂന്നുപേരേയും സ്വരാജ്യമില്ലാത്തവരാക്കി, ജനാധിപത്യമര്യാദയിൽ പറഞ്ഞാൽ, പൗരത്വമില്ലാത്തവരാക്കി മാറ്റി. പൗരത്വമില്ലാതാകുക എന്നത് തീവ്രമായ അനാഥത്വമാണ്. പൊള്ളുന്ന പൗരത്വരാഹിത്യം അനുഭവിച്ചിട്ടുള്ളവരുടെ ലോകമോ ലോകവീക്ഷണമോ അല്ല അത് അനുഭവിക്കാത്തവരുടെ ലോകവും ലോകവീക്ഷണവും. മനുഷ്യന്റെ ചരിത്രത്തിൽ രണ്ടാം ലോകയുദ്ധം ചെയ്തത്ര പൗരത്വ നിഷേധം അതിനുമുൻപും അതിനുശേഷവുമുണ്ടായിട്ടില്ല. ദേശീയതയിലടിസ്ഥാനമിട്ട പുതിയ വലതുപക്ഷ രാഷ്ട്രീയത്തിന് കോയ്മ ലഭിക്കുന്ന വർത്തമാന സാഹചര്യത്തിൽ മാർഗരറ്റിനെ കുറിച്ച് പറയുവാനുള്ള പ്രത്യേക കാരണം അവർ എൺപത്തിയൊന്നാം വയസ്സിൽ, കഴിഞ്ഞയാഴ്ച, എഴുതിയ ഒരു ലേഖനമാണ്. നാം ജീവിക്കുന്ന ഇക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ആ ലേഖനത്തിൽ നിന്നും ഒരു മന്ത്രം പഠിക്കേണ്ടതുണ്ട്, മൂന്നുപ്രാവശ്യം ആ മന്ത്രം ഓരോ സാമൂഹ്യപ്രവർത്തകനും എന്നും ഉരുവിടേണ്ടതാണ്, Connect, Connect, Connect.

ഭൂഖണ്ഡങ്ങൾ സമുദ്രങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നുവെങ്കിലും സമുദ്രത്തിന്റെ അടിത്തട്ടിൽ അവയെല്ലാം പരസ്പരം ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു എന്നതുപോലെ എല്ലാ മനുഷ്യസമൂഹങ്ങളേയും ബന്ധിപ്പിക്കുന്ന അടിത്തട്ടുകളുണ്ട്. ആ അടിത്തട്ടുകളെക്കുറിച്ചുള്ള ബോധ്യങ്ങൾ നഷ്ടമാകുമ്പോഴാണ് സമൂഹങ്ങൾ ഒറ്റപ്പെടുന്നത്. 1994 മുതൽ 2024 വരെ ഇംഗ്ലണ്ടിൽ ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗമായിരുന്നു മാർഗരറ്റ്. അവർ കഴിഞ്ഞയാഴ്ച ഒരു ലേഖനമെഴുതി, എങ്ങനെ തീവ്രവലതുവ്യതിയാനങ്ങളെ ചെറുക്കാം എന്ന വിഷയത്തെ മുൻനിർത്തി. കിഴക്കൻ ലണ്ടനിലെ നദീതീരനഗരമായ ബാർകിങ്ങിൽ 2010 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ തീവ്ര -വലതു - ഫാസിസ്റ്റ് രാഷ്ട്രീയം പറയുന്ന ബ്രിട്ടീഷ് നാഷണൽ പാർട്ടിയെ എങ്ങനെയാണ് പരാജയപ്പെടുത്താൻ കഴിഞ്ഞത് എന്ന പുരാവൃത്തം അവർ ഗാർഡിയൻ പത്രത്തിൽ എഴുതിയിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനമായി അവർ പറയുന്നത് ആഗോള സാഹചര്യവും ദേശീയസാഹചര്യവുമൊന്നുമല്ല ആളുകളെ ഏറ്റവും സ്വാധീനിക്കുന്നത്, മറിച്ച് പ്രാദേശിക ജീവിതപരിസരങ്ങളാണ് എന്നാണ്. വളരെ ചുരുക്കി പറഞ്ഞാൽ, ലാറ്റിൻ അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം കൊടുത്ത, മോട്ടോർ സൈക്കിൾ ഡയറി എഴുതിയ, ബൊളീവിയയിൽ കൊല്ലപ്പെട്ട ചെ ഗുവേര എന്ന വിപ്ലവകാരിയെക്കാൾ ഒഞ്ചിയംകാർക്ക് ബന്ധം ഒരു മോട്ടോർ സൈക്കിളിൽ അന്നാട്ടിലേക്ക് വരുമ്പോൾ കൊല്ലപ്പെട്ട ടി.പി  ചന്ദ്രശേഖരൻ എന്ന നേതാവിനോടായിരിക്കും എന്നുതന്നെ. എന്നാൽ മറ്റൊരുദാഹരണത്തിനാണ് ഈ ലേഖനത്തിൽ ഊന്നൽ കൊടുക്കുന്നത്. ആ ഉദാഹരണമാണ് മാർഗരറ്റിന്റെ വാദത്തെ ഇന്ത്യയുമായി കൂടുതൽ 'Connect' ചെയ്യുന്നത്. 

Content Highlights: s gopalakrishnan azhchappadukal margaret hodge local connects and political strategies

Continue reading