ചതുരംഗവും ചതുരങ്കവും: മാഗ്‌നസ് കാള്‍സനും ഡി.ഗുകേഷും ഇനിയും കളിക്കും; കളി തുടരുകയാണ്!

ചതുരംഗത്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ജേതാക്കളില്‍ ഒരാളായി കരുതപ്പെടുന്ന മാഗ്‌നസ് കാള്‍സണെ ഡി. ഗുകേഷ് പരാജയപ്പെടുത്തിയതും യവനകാലത്ത് ട്രോയ് നഗരത്തില്‍ കയറിയ ട്രോജന്‍ കുതിരകളെപ്പോലെ യുക്രൈന്‍ രഹസ്യമായി റഷ്യയ്ക്കകത്ത് അതിദൂരം പ്രവേശിച്ച് എയ്തുവിട്ട ഡ്രോണുകളാല്‍ ഭീമരാഷ്ട്രമായ റഷ്യയുടെ നാല്‍പ്പത്തിയൊന്ന് ബോംബര്‍ എയര്‍ ക്രാഫ്റ്റുകള്‍ നശിപ്പിച്ചതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. ചതുരംഗവും ചതുരങ്കവും ഒരക്ഷരക്കൂട്ടിനാല്‍ ശബ്ദവ്യത്യാസം പേറുന്നുവെന്നേയുള്ളൂ. അങ്കത്തിലെ ചതുരതയാണ് വിഷയം, കളിയിലും കാര്യത്തിലും.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ജീവശാസ്ത്രകാരനും ചാള്‍സ് ഡാര്‍വിന്റെ കാവല്‍ നായ എന്നറിയപ്പെട്ടിരുന്ന പരിണാമവാദിയുമായിരുന്ന തോമസ് ഹക്സ്ലി ചെസ്സിനെക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്, 'ലോകം ചതുരംഗപ്പലകയാണ്. ഓരോ കരുക്കളും പ്രാപഞ്ചികപ്രതിഭാസങ്ങളാണ്. കളിയിലെ നിയമം എന്നുപറയുന്നത് പ്രകൃതിനിയമങ്ങള്‍ തന്നെയാണ്. ഇക്കളിയില്‍ എതിരാളി എപ്പോഴും അദൃശ്യനായിരിക്കും'.
Content Highlights: s gopalakrishnan- azhchappadukal- magnus carlsen- d gukesh