എന്തുകൊണ്ട് ഗാസയിലെ കുഞ്ഞുങ്ങളുടെ പേരുകള്‍ മാത്രം? നൈജീരിയയിൽ കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളല്ലായിരുന്നോ?

ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ ഗാസയിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകൾ വായിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ശശികുമാറും എഴുത്തുകാരൻ എൻ.എസ് മാധവനും
ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ ഗാസയിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകൾ വായിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ശശികുമാറും എഴുത്തുകാരൻ എൻ.എസ് മാധവനും

2025 ഒക്ടോബര്‍ ആദ്യവാരം വരെ ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 18657 ആണ്. കൊട്ടിഘോഷിക്കപ്പെട്ട വെടിനിര്‍ത്തലിനുശേഷവും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുന്നതിനാല്‍ വായനക്കാര്‍ ഇതുവായിക്കുമ്പോഴേക്കും കുഞ്ഞുങ്ങളുടെ മരണസംഖ്യ കൂടാനാണ് സാധ്യത. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ വായിക്കുന്ന ഒരു പരിപാടി കേരളത്തിലെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടന്നുവരികയാണ്. ചിന്ത രവി ഫൗണ്ടേഷന്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. കോട്ടയം നഗരത്തിലെ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു സുഹൃത്ത് എനിക്കയച്ച ഒരു സന്ദേശമാണ് ഈ ലക്കം ആഴ്ചപ്പാടുകള്‍ക്ക് കാരണമായത്.

Continue reading