'കുഞ്ഞിന്റെ കാലുകള്‍ വാതിലില്‍ കെട്ടിയിട്ട് അവള്‍ക്ക് അപരിചിതരുമായി മെത്ത പങ്കിടേണ്ടി വന്നു'

വാര്‍ത്തകള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയിലൂടെ ജീവിതങ്ങള്‍ നമ്മിലേക്ക് കടന്നുവരും, എന്നിട്ട്, ആ ജീവിതങ്ങളാകെ, വായിച്ച വാര്‍ത്തകളെക്കാള്‍ വലുതായി നമ്മളില്‍ വളരും. ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മിസൈലുകള്‍ പതിച്ചപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിക്കേണ്ടിവരുന്ന അഞ്ചുവയസ്സുകാരിയുടെ മുഖം നമുക്ക് ഒരു വാര്‍ത്തയേയല്ല, മറിച്ച് ജീവിതമാണ്. ആ കുഞ്ഞിനെ കാണുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചല്ലേ ആലോചിക്കാറുള്ളത്? വാര്‍ത്തകളുടെ ഈ നിലയ്ക്കാത്ത, നിലയറ്റ പ്രളയപ്രവാഹത്തിലേക്ക് നിങ്ങള്‍ ഒന്നു സൂക്ഷിച്ചുനോക്കൂ. അവിടെ, പടുമരത്തില്‍ അഭയം തേടി ഒഴുക്കു മറികടക്കുന്ന പൂച്ചയെപ്പോലെ, നമ്മില്‍ അഭയം തേടുന്ന ജീവിതങ്ങളല്ലേ വാര്‍ത്തകളില്‍ അങ്ങനെ കരകാണാതെ ഒഴുകിനടക്കുന്നത്.
Content Highlights: S. Gopalakrishnan Azhchappadukal Column Indian Girls in Prostitution