ലണ്ടനിലെ മതേതര സെമിത്തേരിയില്‍ നിന്ന് ഉയിര്‍ക്കുന്ന ആ നിത്യഭാരതീയനും ആർട്ടിസ്റ്റ് നമ്പൂതിരിയും

ആഴ്ചപ്പാടുകള്‍
#എസ് . ഗോപാലകൃഷ്ണന്‍
എം.എഫ് ഹുസൈന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി (ഫോട്ടോ: മാതൃഭൂമി)
എം.എഫ് ഹുസൈന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി (ഫോട്ടോ: മാതൃഭൂമി)

'Will you be there' എന്ന ഗാനത്തില്‍ മൈക്കിള്‍ ജാക്സണ്‍ ഉപയോഗിച്ച ഒരു സംഗീതഖണ്ഡം ഒരു നിയമയുദ്ധത്തിലേക്കു നീങ്ങിയിരുന്നു. ഗാനത്തില്‍ ബീഥോവന്റെ ഒന്‍പതാം സിംഫണിയിലെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചതിലെ പകര്‍പ്പവകാശലംഘനമായിരുന്നു നിയമപ്രശ്‌നം. 18 -19 നൂറ്റാണ്ടുകളിലെ മഹാസംഗീതജ്ഞന് ഇരുപതാം നൂറ്റാണ്ടിലെ തരംഗസ്രഷ്ടാവായ ഗായകന്‍ നടത്തിയ ആദരാഞ്ജലിയാണ് ഒരു  നിയമപ്രശ്‌നമായത്. മൈക്കിള്‍ ജാക്സണ്‍ എന്ന ഗായകനില്‍ എങ്ങനെയാണ് സംഗീതചരിത്രം ചാന്ദ്രഗമനം നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ 'Will you be there' സഹായിക്കുന്നു. നിയമലംഘനം കലാചരിത്രത്തിലെ യമികളുടെ ശീലമാണ്.

'നാഗവല്ലീ മനോന്മണീ, രാമനാഥന്‍ തേടും ബാലേ' എന്ന വരികള്‍ക്ക് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു വേണ്ടി എം.ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയപ്പോള്‍ അദ്ദേഹത്തില്‍ പഴയ തിരുവിതാംകൂറിലെ ദേശീയഗാനമായ 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം' എന്ന ഈണം വിരുന്നുവന്നതും ഒരാദരവായിട്ടായിരുന്നു. പഴയ അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി ആ നാടിനെ വേണാടിനോട് ചേര്‍ത്ത രാജവംശത്തിന്റെ ഗാനമായിരുന്നു അതെന്നതുപോലും അമ്പലപ്പുഴക്കാരനായ എം.ജി രാധാകൃഷ്ണന് ഒരു പ്രശ്‌നമായില്ല.  

Content Highlights: S. Gopalakrishnan Azhchappadukal Column Artist Namboothiri and MF Hussain

Continue reading