മനുഷ്യരുടെ മരണത്തേയും അമാനുഷരുടെ സമാധിയേയും എങ്ങനെ കൈകാര്യം ചെയ്യും?

എസ്. ഗോപാലകൃഷ്ണന്‍ എഴുതുന്ന പ്രതിവാരപംക്തി ആഴ്ചപ്പാടുകള്‍
കഴിഞ്ഞ ദിവസം ഒരാള്‍ ചോദിച്ചു, സമാധി എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന്. പെട്ടെന്ന് മനസ്സിലേക്കുവന്നത് 1986- ല്‍ ജി.എന്‍. പിള്ള സാര്‍ പറഞ്ഞ ഒരു കാര്യമാണ്. പറയുന്ന വാക്കുകളുടെ മൂലം അന്വേഷിച്ചുപോകുന്ന ചിന്താസരണിയില്‍ പെട്ടയാളായിരുന്നു അദ്ദേഹം. (എം.ടി വാസുദേവന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ ആയിരുന്ന കാലത്ത് കവിതകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്). ശമ്പളം കിട്ടിയതിന്റെ പിറ്റേന്ന് പിള്ള സാറിനെ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു: സമാധാനമായി ഇന്നലെ ശമ്പളം കിട്ടി. 'എടോ ബുദ്ധിയില്‍ അടിയുറച്ച അവസ്ഥയ്ക്കാണ് സമാധാനം എന്നുപറയുന്നത് അത് ശമ്പളം കിട്ടുമ്പോള്‍ ലഭിക്കുന്ന അവസ്ഥയെ സൂചിപ്പിക്കാന്‍ കൊള്ളില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. സമാധിസ്ഥമായ അവസ്ഥയാണത്. സമാധി എന്ന വാക്ക് സം, അ, ധീ എന്നീ മൂന്ന് ശബ്ദാര്‍ത്ഥങ്ങള്‍ ഒരുമിച്ചിട്ടുണ്ടാക്കുന്ന വാഗര്‍ത്ഥമാണ് എന്ന് ജി.എന്‍. പിള്ള പറഞ്ഞു. 'ധീ എന്നാല്‍ ധിഷണ അഥവാ ബുദ്ധി. ദധാതി എന്നാല്‍ മനസ്സൊന്നില്‍ ഉറപ്പിക്കുക എന്നുമുണ്ട്, അതിനാല്‍ സമാധി ഏകാഗ്രമായ ഒരു ബോധാവസ്ഥയാണ്, അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.
Content Highlights: s gopalakrishnan azhchappadukal about gopan swami samadhi in trivandrum