'പേര് അഭിജിത് എന്നായതുകൊണ്ടല്ലേ ഞാൻ പുറത്തുനടക്കുന്നത്, ഉമർ ഖാലിദ് എന്നായിരുന്നെങ്കിലോ?'

ഒരമ്മ എഴുതിയ വാചകങ്ങളോടെ തുടങ്ങാം.
'Fractured Communities, Adivasi Histories and Power' എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പികൾ വീട്ടിലെത്തിയപ്പോൾ ഞാനും എന്റെ ഭർത്താവും ചേർന്നാണ് ആ പൊതി തുറന്നത്. പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി ഞങ്ങൾ കുറേ നേരം നിന്നു. ഇത് ആഹ്‌ളാദകരമായ ഒരു ഉച്ചനേരം ആകേണ്ടതായിരുന്നു. ഞങ്ങളുടെ മകൻ ഇവിടെ ഈ നേരം ഉണ്ടാകേണ്ടതായിരുന്നു. ഞങ്ങളുടെ സന്തോഷത്തെ നോക്കി ചിരിച്ചുകൊണ്ട് അവന്റെ കൈകൊണ്ട് ഒപ്പിട്ട് ഒരു പുസ്തകം ഞങ്ങൾക്ക് തരേണ്ടതായിരുന്നു. പകരം അവൻ ജയിലിലാണ്. UAPA നിയമപ്രകാരം കഴിഞ്ഞ ഏതാണ്ട് ആറുവർഷങ്ങളായി വിചാരണ പോലും തുടങ്ങാതെ ജയിലിലാണ്.'