എന്റെ പ്രണയമറിയാതെ മരക്കാലുകാരിയോടുള്ള അനുതാപം അദ്ദേഹം ചൊരിഞ്ഞുകൊണ്ടേയിരുന്നു...

രമ്യ തുറവൂര്‍
രമ്യ തുറവൂര്‍

രമ്യ തുറവൂര്‍ എഴുതുന്ന ആത്മകഥ 'പതിയാത്ത കാല്‍പ്പാടുകള്‍'

തികച്ചും ഏകാന്തവും വിഷാദവും നിറഞ്ഞ ബാല്യകൗമാരങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചത് പുസ്തകങ്ങള്‍ ആയിരുന്നു. അച്ഛന്റെ കൈവശം കുറെയേറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും എനിക്ക് മനസ്സിലാവുന്ന തരത്തില്‍ ഉള്ളതായിരുന്നില്ല. കമ്മ്യൂണിസ്‌റ് മാനിഫെസ്റ്റോയും ചരിത്രവും ഉപനിഷത്തുകളും പിന്നെ കുറേ ലേഖനങ്ങളുമൊക്കെയായിരുന്നു. എന്നിരുന്നാലും വിരസമായ എന്റെ സമയങ്ങളിലൊക്കെ ഞാന്‍ അവയോരോന്നുമെടുത്ത് വായിക്കുമായിരുന്നു. ഒന്നും മനസ്സിലായില്ല എങ്കിലും വീണ്ടും വീണ്ടും വായിക്കുമായിരുന്നു. ആ പുസ്തകങ്ങളിലെ പല വരികളും എനിക്ക് കാണാപ്പാഠമായിരുന്നു. വായനയോടുള്ള എന്റെ താല്പര്യം കണ്ട് അച്ഛന്‍ എനിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കൊണ്ടുവന്നു തന്നു. ബഷീറിനെ വായിക്കാന്‍ തുടങ്ങിയതോടുകൂടി അതുവരെയുണ്ടായിരുന്ന എന്റെ വായനാനുഭവം അടിമുടി മാറി. എന്റെ സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓരോന്നും എന്നില്‍ ചേക്കേറി. ബഷീറിന്റെ ശൈലിയും ജീവിതഗന്ധിയായ അനുഭവപരിസരങ്ങളുമൊക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഏകദേശം പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ് ഞാന്‍ ബഷീറിനെ വായിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ കഥകളിലെ പ്രണയവും ചുംബനങ്ങളുമെല്ലാം തെല്ല് ആകാംക്ഷയോടും ആശങ്കയോടും കൂടിയാണ് ഞാന്‍ വായിച്ചിരുന്നത്. ആ പ്രായത്തില്‍ ചുംബനങ്ങളെക്കുറിച്ചും ശാരീരിക ആകര്‍ഷണങ്ങളെക്കുറിച്ചും വായിക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. പ്രണയം എന്നൊരു അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ കൃതികളില്‍ പ്രണയിക്കപ്പെടുന്ന സ്ത്രീകളൊക്കെയും ഞാനായി സങ്കല്‍പ്പിച്ചു. അവരുടെ മാനസിക
നിലയിലൂടെ ഉയര്‍ന്നും താണും ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

Content Highlights: remya thuravoor autobiography pathiyatha kalppadukal love and empathy

Continue reading