ശവപ്പെട്ടി വെച്ച ആ ഒറ്റമുറി ഷെഡ്ഡ്; മുറ്റത്ത് മരത്തില്‍ കെട്ടിയ ചങ്ങലയുടെ അറ്റത്ത് ഒരമ്മയും മകനും

ആ വാകമരച്ചോട്ടില്‍ നിന്ന് അഗുവാണെന്നെ വിളിച്ചുണര്‍ത്തിയത്.
`നീ എന്തിനാടീ ഇവിടെ കിടക്കുന്നത്?`
`ഹേയ് ചുമ്മാതാടാ രാത്രിയില്‍ ആകാശവും നോക്കി ഇവിടെ കിടക്കാന്‍ നല്ല രസം. ഇത്രയും നാള്‍ പകല്‍ മാത്രമല്ലേ ഈ ക്യാമ്പസ് ആസ്വദിച്ചിട്ടുള്ളൂ രാത്രി അനുഭവം ഇതാദ്യമല്ലേ.`
`ഓഹ്... നിങ്ങള്‍ ഏകാന്തതയുടെ അയല്‍ക്കാരാണല്ലോ.` അവനെന്നെ കളിയാക്കി.
`നമ്മള്‍ ഈ കോളേജില്‍ കുറച്ചുനാളുകള്‍ മാത്രമല്ലേയുള്ളൂ. ഇനിയിതുപോലെ ഇരിക്കാനോ മിണ്ടാനോ പറ്റില്ലല്ലോ അതോര്‍ക്കുമ്പോള്‍ നിനക്ക് സങ്കടമുണ്ടോ?`ഞാന്‍ ചോദിച്ചു.
`ഇതുപോലെ നിന്റെ കൈവിരലുകള്‍ കോര്‍ത്തുപിടിക്കാന്‍ ആവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ, സാരമില്ല നമ്മള്‍ ഇവിടുന്ന് മാത്രമല്ലേ പിരിയുന്നുള്ളൂ. നമ്മള്‍ എന്നും ഉണ്ടാവും.`
അവന്റെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു.
ഈ മൂന്ന് വര്‍ഷവും ഒരു മടുപ്പും കൂടാതെ എന്നെ ലൈബ്രറിയില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഓരോ മരപ്പടിയിലും എന്റെ കാലുകള്‍ ഇടറാതെ അവനെന്നെ ചേര്‍ത്തുപിടിച്ചതും ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.
Content Highlights: remya thuravoor autobiography pathiyatha kalppadukal column