ജീസസ് എത്രാമത്തെ നിലയിലാണ്? | മേതില്‍ | ആത്മകഥ ആവാതെ ഞാന്‍ 03

#മേതില്‍
ചിത്രീകരണം: കെ. ഷെരീഫ്‌
ചിത്രീകരണം: കെ. ഷെരീഫ്‌

ഉറക്കം പിസയിലെ ചരിഞ്ഞ ഗോപുരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എവിടെയോ എഴുതിയിരുന്നു. കുട്ടിക്കാലത്ത് പരിചയപ്പെട്ടൊരു ദൃശ്യത്തില്‍നിന്ന് അമ്പരപ്പിക്കുന്നൊരു കോണെടുത്ത് എന്റെ ജിജ്ഞാസയെ മുഖരമാക്കിയ ചരിവാണത്. അതിന്റെ ശാസ്ത്രീയ വിശദീകരണം എനിക്ക് ഹൃദിസ്ഥമാണ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ കൂടുതലായി ചരിവുകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഡാലിയയുടെ ഉച്ചമയക്കവുമായുള്ള ബന്ധത്തിലാണ് . 

ഏതൊരു പ്രത്യേകതരം അസ്ഥിര മണ്‍ഘടന ചുവട്ടില്‍ പ്രവര്‍ത്തിച്ച് പിസയിലെ ഗോപുരത്തെ അഞ്ച് ഡിഗ്രി തെക്കോട്ട് ചരിച്ച് വീഴ്ചയുടെ വക്കില്‍  എത്തിച്ചുവോ അതേ അസ്ഥിരത കാരണമാണ് 1280 തൊട്ടുള്ള വര്‍ഷങ്ങളില്‍ പരിസരത്തുണ്ടായ നാലു വലിയ ഭൂകമ്പങ്ങളെ ഗോപുരം അതിജീവിച്ചതെന്ന വസ്തുത (സിവില്‍ എന്‍ജിനീയറായ ജോര്‍ജ്  മിലനൊകിസിന്റെ കണ്ടെത്തല്‍) എന്നെ ഒരു നടുക്കത്തിലേക്ക് തള്ളിയിടുന്നു. 

Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column, Mathrubhumi

Continue reading