അടുത്ത കൂട്ടപ്പുറപ്പാട് (എക്സഡസ്) | മേതില് |ആത്മകഥ ആവാതെ ഞാന് 20

സെല്ഫികള് എല്ലാവര്ക്കും പരിചിതമാകയാല്, അഹത്തെ/സ്വയത്തെ സൂചിപ്പിക്കുന്ന 'സെല്ഫ്' (self) ഒരു മലയാളപദം പോലെ ഉപയോഗിക്കാമെന്ന് ഞാന് കരുതുന്നു. ആംഗലത്തില് സെല്ഫ് മറ്റൊരു സ്വത്വതലത്തില് എത്തുന്നു: 'ഇറ്റ്സെല്ഫ്' (itself). അചേതനങ്ങളോടും, മനുഷ്യേതര സചേതനങ്ങളോടും ഇത് ഒരേ പോലെ ഒത്തു പോകും. മഴ പെയ്യുമ്പോള് ഒരു ജനാലയിലൂടെ തൊടിയിലേക്ക് നോക്കിയാല് പോലും ഇവക്കെല്ലാം ഉദാഹരണങ്ങള് കിട്ടും — ഒരു പക്ഷേ, ഒരു തിരക്കഥയാകാവുന്ന ഒരൊറ്റ ഷോട്ടില്.
Content Highlights: maythil radhakrishnan athmakadha avathe njan column 20