സ്വന്തമാം മധു കൊതിച്ച വണ്ടിനും ചന്തമാര്‍ന്നരുളി നില്‍ക്കുമോമനേ..|കല്‍പറ്റ നാരായണന്‍| അടരടരായി ആശാന്‍

അടരടരായി ആശാന്‍
#കല്‍പറ്റ നാരായണന്‍
ഫോട്ടോ: എ.പി
ഫോട്ടോ: എ.പി

പടിപടിയായി ആശാന്‍ എന്നായിരുന്നു ഞാനീ പംക്തിക്ക് ആദ്യം കണ്ട ശീര്‍ഷകം. ആശാനില്‍ ചവിട്ടിക്കയറാന്‍ മനസ്സ് വരാത്തതിനാല്‍, പടി തോറും നമസ്‌കരിക്കേണ്ട ഒരാളെ പടിതോറും ചവിട്ടാന്‍ ഞാനളല്ലാത്തതിനാല്‍, 'അടരടായ് ആശാന്‍' എന്നാക്കി. വീണപൂവ് തന്നെ ആശാന്റെ കാവ്യങ്ങളെല്ലാം എന്ന് അതിസ്ഥൂലമായും അല്ലെങ്കില്‍ അതിസൂക്ഷ്മമായും നിരീക്ഷിക്കാമെങ്കില്‍ അതാവുമുചിതമായ ശീര്‍ഷകം എന്നും തോന്നി. അടരടരായി വിടര്‍ത്തലാണ് എന്റെ വിമര്‍ശനപ്രക്രിയ എന്ന് പുതിയ ശീര്‍ഷകം വിനീതമായി അവകാശപ്പെടുന്നതും ഞാനപ്പോള്‍ കണ്ടു. മഹിതമായ ജീവിത മാതൃകയായി ആശാന്‍ കണ്ടത് 'സന്തതം മിഹിരനാത്മ ശോഭയും/ സ്വന്തമാം മധു കൊതിച്ച വണ്ടിനും ചന്തമാര്‍ന്നരുളിനില്‍ക്കു'ന്ന പൂവിനേയാണ് എന്നോര്‍ത്തപ്പോള്‍ അടരടരായാണ് ആശാന്റെ കാവ്യജീവിതത്തേയും വിലയിരുത്തേണ്ടതെന്ന തോന്നലും ഉറച്ചു. പടിപടിയായി കയറുന്ന ഘടനയേക്കാള്‍ അടരടരായി വിരിയുന്ന ഘടനയാണ് ആശാനോടുള്ള സമീപനത്തിലും നല്ലത്. ഇതളിതളായ് ആശാന്‍ എന്നാവാമായിരുന്നു, അടരിന് ഇതള്‍ എന്ന അര്‍ത്ഥം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍. തലങ്ങള്‍ (dimension, level, layer) എന്ന മാനങ്ങള്‍ കൂടി അടരിനുണ്ടല്ലോ.

കുമാരനാശാന്‍. വര: മദനൻ

Content Highlights: Kalpatta Narayanan, Adaradarayi Asan, Kumaranasan, Akkitham, Balamaniyamma, malayalam literature

Continue reading