ആ പാട്ട് കേള്‍ക്കുമ്പോള്‍ ടെന്‍ഷനടിച്ച് ജയറാമിന്റെ മുഖംമാറും, അത് കാണുമ്പോള്‍ സൈനുദ്ദീന് ഒരു മനഃസുഖം

ഏതാണ്ട് എണ്‍പതുകളുടെ മധ്യത്തോടെയാണ് കാസറ്റ് പ്ലെയറുകള്‍ ധാരാളമായി നാട്ടിലെത്തിത്തുടങ്ങുന്നത്. ഗള്‍ഫില്‍നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നും വരുന്ന പ്രവാസിമലയാളികള്‍ അവിടെ നിന്നും കൊണ്ടുവരുന്ന ഓഡിയോ കാസറ്റ് പ്ലെയറുകളും വീഡിയോ കാസറ്റ് പ്ലെയറുകളും കേരളത്തിലെ പല വീടുകളിലെയും സാന്നിദ്ധ്യമായി മാറി. ഗ്രാമഫോണ്‍ പ്ലെയറുകള്‍ക്കും വാല്‍വ് ട്രാന്‍സിസ്റ്റര്‍ റേഡിയോയും കഴിഞ്ഞു വന്ന വിപ്ലവമായിരുന്നു സോണി, പാനാസോണിക് കമ്പനികള്‍ പുറത്തിറക്കിയ ഓഡിയോ കാസറ്റ് പ്ലെയറുകളും, വാക്ക്മാന്‍ പ്ലെയറുകളും. ഗള്‍ഫില്‍നിന്നും കൊണ്ടുവരുന്ന ഓഡിയോ കാസറ്റ് പ്ലെയറിലിട്ട് ഹിന്ദി, തമിഴ് ഗാനങ്ങള്‍ മലയാളികള്‍ കേട്ടാസ്വദിച്ചുതുടങ്ങിയ കാലമായിരുന്നു അത്. കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌കറുടെയും ഗാനങ്ങള്‍ ഓഡിയോ കാസറ്റ് പ്ലെയറിലൂടെ മലയാളികള്‍ കേട്ടുതുടങ്ങിയ കാലം.
എ.ഐ.ആറിലെ മലയാളപരിപാടികളിലെ രഞ്ജിനിയിലൂടെയും വിവിധ് ഭാരതിയിലൂടെയും മറ്റുമായിരുന്നു സിനിമാഗാനങ്ങള്‍ കേരളീയര്‍ കേട്ടിരുന്നതെങ്കില്‍, കാസറ്റ് പ്ലെയറിലൂടെ ആഗ്രഹിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് അവസരം കിട്ടി. അക്കാലത്ത് ഒരുപാട് കാസറ്റുകള്‍ വിപണിയിലിറങ്ങി. അങ്ങനെ കാസറ്റ് കടകളും നാട്ടിലെങ്ങും സജീവമായി. ഓണം, ക്രിസ്മസ്, പെരുന്നാള്‍ കാലത്തെ ആഘോഷങ്ങള്‍ക്കൊപ്പം ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായിരുന്നു ഉത്സവഗാനങ്ങള്‍. തരംഗിണി സ്റ്റുഡിയോക്കൊപ്പം നിരവധി മ്യൂസിക് കമ്പനികള്‍ ലളിതഗാനങ്ങളും സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമായി മത്സരരംഗത്തെത്തി.
Content Highlights: kalabhavan rahman memoir kalabhavan diaries debut film of jayaram