'കുറേ സിനിമകളിലൊക്കെ അഭിനയിച്ചതല്ലേ, നാണമാവൂലേ നിങ്ങള്‍ക്ക്?'- അയാള്‍ പരമപുച്ഛത്തോടെ ചോദിച്ചു

കലാഭവന്‍ റഹ്‌മാന്‍ എഴുതുന്ന കലാഭവന്‍ ഡയറീസ്
1990-91 കാലത്താണ് സീരിയല്‍ അഭിനയരംഗത്തേക്കും ഞാന്‍ ചുവടുവെക്കുന്നത്. 1985ല്‍ ആരംഭിച്ച ദൂരദര്‍ശനില്‍ 13 എപ്പിസോഡുകള്‍ വരുന്ന ഒട്ടനവധി സീരിയലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ആ സീരിയലുകള്‍ക്കെല്ലാം പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. ആദ്യസമയത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റും പിന്നീട് കളറിലും ടിവി കേരളത്തില്‍ പ്രചാരമേറിവന്നിരുന്നു. ഉയരമുള്ള മരങ്ങളുടെ മുകളില്‍ സ്ഥാപിതമായ ആന്റിനകളും കേബിളുകളും വഴി സീരിയലുകളും ടെലിഫിലിമുകളും മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയിരുന്നു.
Content Highlights: kalabhavan rahman column kalabhavan diaries existential crisis of actor