ഒരു വനിതാമാസിക നിരോധിച്ച സർക്കാർ, പെൺവ്യക്തിത്വം രാഷ്ട്രീയചർച്ചയ്ക്ക് വിധേയമാക്കിയ പത്രാധിപർ!

''ആദിയിൽ സ്ത്രീ സൂര്യനായിരുന്നു. സ്വതന്ത്രവും സമ്പൂർണ്ണവുമായ വ്യക്തിത്വമുള്ളവളായിരുന്നു. എന്നാൽ ഇന്ന് അവൾ ചന്ദ്രനാണ്. ക്ഷീണിച്ച, വിളറിയ ചന്ദ്രൻ; മറ്റൊരാളെ ആശ്രയിക്കുന്ന, മറ്റൊരാളുടെ പ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്ന ഒന്ന്.''
ജപ്പാനിലെ ആദ്യ ഫെമിനിസ്റ്റ് സാഹിത്യമാസികയായ 'സെയ്‌തോ' (Seito -Bluestocking) യുടെ ആദ്യലക്കത്തിന്റെ മുഖക്കുറിപ്പായിരുന്നു ഈ വരികൾ. 1911-ൽ ഹിരാത്സുക റൈചോ ടോക്കിയോയിൽ നിന്ന് പുറത്തിറക്കിയ സെയ്‌തോ മാസികയിലെ ഈ വരികൾ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചു.