സിന്നമകന്‍ ഇളങ്കോ വാങ്ങി വന്നതാ; ബെല്‍റ്റ്‌റേഡിയോ തോളിലിട്ട് ഉച്ചത്തില്‍ പാടിച്ച് അപ്പാ പറഞ്ഞുനടന്നു

മലയാളത്തമിഴന്‍
#ഇളങ്കോ ഓടൈ
പ്രതീകാത്മക ചിത്രം | എഐ
പ്രതീകാത്മക ചിത്രം | എഐ

പിറ്റേ ദിവസം രാവിലെ പത്തുമണി കഴിഞ്ഞാണ് ഞങ്ങള്‍ സേലത്ത് എത്തിയത്. സേലത്തുനിന്ന് പ്രാതല്‍ കഴിച്ചശേഷം സുന്ദര്‍ഗണേഷ് അണ്ണന്റെ നാടായ താരാമംഗലത്തേക്ക് ബസ് കയറി. അണ്ണന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പൊണ്ടാട്ടി സ്‌നേഹത്തോടെ സ്വീകരിച്ച് കാപ്പി തന്നു. പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് ആ അക്കാ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

കുഞ്ഞ് തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ കുളിയൊക്കെ കഴിഞ്ഞ് ടി.വി. കണ്ടിരുന്നപ്പോള്‍ അക്കാ ചോറ് ഉണ്ടാക്കി കഴിക്കാന്‍ വിളിച്ചു. ചോറുണ്ടപാടേ അവിടെയുണ്ടായിരുന്ന കട്ടിലില്‍ കയറിക്കിടന്ന് ഞാന്‍ ഉറക്കം പിടിച്ചു. വൈകീട്ട് ആറുമണി കഴിഞ്ഞുകാണും. നല്ല ഉറക്കത്തിലായിരുന്ന എന്നെ ആരോ തട്ടിയുണര്‍ത്തി. കണ്ണുതുറന്നുനോക്കിയപ്പോള്‍ എന്റെ അപ്പാ അവിടെ നില്‍പുണ്ടായിരുന്നു, ഒപ്പം പെരിയപ്പാ ശിവസാമിയും.

Content Highlights: Elenko Odai Autobiography Malayalathamizhan

Continue reading