കൊല്ലപ്പെട്ടത് രാജീവ് ഗാന്ധിയായിരുന്നു, വിവാഹപന്തലിൽ ചന്ദ്രേട്ടനെയുംകാത്ത് തുളസിചേച്ചി ഇരുന്നു...

മലയാളത്തമിഴന്‍
#ഇളങ്കോ ഓടൈ
പ്രതീകാത്മക ചിത്രം | Created With AI
പ്രതീകാത്മക ചിത്രം | Created With AI

ആലപ്പുഴയിലെ ഹരിപ്പാട്ടുകാരനായ രജീവ് 307-ാം നമ്പറിലായിരുന്നു താമസിച്ചിരുന്നത്. 303-ല്‍ താമസിച്ചിരുന്ന ചന്ദ്രേട്ടനും 307-ല്‍ താമസിക്കുന്ന രജീവേട്ടനും, ബെഞ്ചില്‍ കിടന്നുറങ്ങുന്ന എനിക്കും കൂടി ഉള്ളതായിരുന്നു കോമണ്‍ ബാത്ത്‌റൂം. ബാത്ത്‌റൂമില്‍ കയറിയാല്‍ കുറച്ചധികം സമയം ചെലവഴിക്കുന്ന ആളാണ് ഞാന്‍. ഒരു ദിവസം കുളികഴിഞ്ഞ് ബാത്‌റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ രജീവേട്ടന്‍ ബാത്ത്‌റൂമിന് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ രജീവേട്ടന്‍ ബാത്‌റൂമിന്റെ വാതിലില്‍ ജന്റിലായി മുട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് ഞാന്‍ പുറത്തിറങ്ങിയ പാടെ അദ്ദേഹത്തോട് ''സാറി'' എന്നു പറഞ്ഞു. സോറിക്കുപകരം ഞാന്‍ സാറി എന്ന് പറഞ്ഞതുകൊണ്ട് രജീവേട്ടന്‍ ഞാന്‍ തമിഴനാണെന്നു മനസ്സിലാക്കി. അങ്ങനെ ഒരിക്കല്‍ ഞാന്‍ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബെഞ്ചില്‍ കിടന്നുറങ്ങാന്‍ നോക്കുമ്പോള്‍ രാജീവേട്ടന്‍ എന്റെ അടുത്തുവന്ന് പരിചയപ്പെട്ടു. രജീവേട്ടന്റെ കൈയ്യില്‍ ഒരു വാക്മാന്‍ ഉണ്ടായിരുന്നു. ഒരു സിക്സ്റ്റി ഓഡിയോ കാസറ്റ് റെക്കോര്‍ഡ് ചെയ്യിക്കാനായി നല്ല തമിഴ്പാട്ടുകള്‍ പറഞ്ഞുതരുമോ എന്നു രജീവേട്ടന്‍ ചോദിച്ച അടുത്ത സെക്കന്റില്‍തന്നെ ഞാന്‍ ചാടി എഴുന്നേറ്റ് ബെഞ്ചില്‍ ഇരുന്നു. ഞാന്‍ പറഞ്ഞുതരാം ഏട്ടാ, എന്ന് പറഞ്ഞപ്പോള്‍ രാജീവേട്ടന്‍ റൂമില്‍ ചെന്ന് ഒരു പേനയും നോട്ട്ബുക്കും എടുത്തുകൊണ്ടുവന്നു. 

ആ സമയത്ത് പുഷ്പതിയേറ്ററില്‍ 'സാമിപോട്ട മുടിച്ച്' എന്ന തമിഴ് സിനിമ കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ടായിരുന്നു. രജീവേട്ടനും കണ്ടത്രെ. മാത്രമല്ല, ആ സിനിമയിലെ പാട്ടുകളൊക്കെ എനിക്ക് ഇഷ്ടപ്പെട്ടതാണ്. അതേപോലെ തന്നെ രജീവേട്ടനും ആ സിനിമയിലെ പാട്ടുകളൊക്കെ ഇഷടപ്പെട്ടുവത്രെ. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ ആ സിനിമയിലെ പാട്ടൊക്കെ എന്റെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു. ആ സിനിമയിലുള്ള മൂന്നുപാട്ടുകള്‍ വേണമെന്ന് രാജീവേട്ടന്‍ പറഞ്ഞു. 

Content Highlights: elenko odai autobiography malayalathamizhan rajiv gandhi assassination

Continue reading