ഇതില്‍ എങ്ങിനെയാ വെളിക്കിരിക്കുന്നത്?; യൂറോപ്യന്‍ ക്ലോസറ്റിനെച്ചൊല്ലി അപ്പോള്‍ രണ്ട് അഭിപ്രായം വന്നു

ലോഡ്ജിന്റെ രണ്ടാം നിലയില്‍ ഒരു ഹാള്‍ ഉണ്ടായിരുന്നു. ആ ഹാളില്‍ ഒരു ഫാനും ഫാനിന്റെ ചുവട്ടിലായി ഒരു കട്ടിലിന്റെ വലിപ്പത്തിലുള്ള ബെഞ്ചും
അതിനുമേലെ ഒരു തലയിണയും കിടപ്പുണ്ടായിരുന്നു.
ആ ബെഞ്ചിനു മുകളില്‍ നസീര്‍ ബെഡ്ഷീറ്റ് വിരിച്ചപ്പോള്‍ ഞാന്‍ ബാത്ത് റൂം എവിടെയാണെന്ന് ചോദിച്ചു. റൂം നമ്പര്‍ 308-ന്റെ തൊട്ടടുത്തായി ഒരു കോമണ്‍ ബാത്ത്‌റൂം ഉണ്ടായിരുന്നു. നസീര്‍ ആ ബാത്ത്‌റൂം എനിക്ക് കാണിച്ചുതന്നു. ബാത്‌റൂമിനുള്ളില്‍ യൂറോപ്യന്‍ ക്ലോസറ്റാണ് കണ്ടത്. ഞാന്‍ അന്തംവിട്ടു. ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ ക്ലോസറ്റ് കാണുന്നത്. ഞാന്‍ നസീറിനോട് ഇതില്‍ എങ്ങിനെയാ വെളിക്കിരിക്കുന്നതെന്ന് ചോദിച്ചു.
Content Highlights: elekno odai malayalathamizhan autobiography kozhikode lodge life