പാത്രം അതിജീവിക്കുമോ സ്രഷ്ടാവ് അതിജീവിക്കുമോ? | ആഴ്ചപ്പാടുകൾ

സ്കോട്ട് ആഡംസ് (Scott Adams) ന്റെ പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ Dilbert-ന് കണ്ണും മൂക്കും ചെവിയുമുണ്ടായിരുന്നു, വായ ഇല്ലായിരുന്നു. എന്നിട്ടും ആ കഥാപാത്രം കോടിക്കണക്കിനു വരുന്ന ലോകരോട് സംസാരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകം മുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകങ്ങൾ വരെ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഒരു പക്ഷേ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ആ കാർട്ടൂൺ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ജനുവരി പതിമൂന്നാം തീയതി അറുപത്തിയെട്ടാം വയസ്സിൽ അന്തരിച്ചു. Prostate അർബുദമായിരുന്നു രോഗം.
Dilbert-ന്റെ ജനപ്രിയതയെക്കുറിച്ച് പറയാൻ ഒരൊറ്റ വാചകം മതിയാകും. ഒരേ സമയം, ഒരേ ദിവസം എഴുപതു രാജ്യങ്ങളിൽ രണ്ടായിരം വാർത്താപത്രങ്ങളിൽ ആ കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചു വന്നിരുന്നു. ലോകത്തിൽ മറ്റൊരു ബിസിനസ് കാർട്ടൂണിനും അങ്ങനെയൊരു ഭാഷാതീത-ദേശാതീത ജനസമ്മതി ലഭിച്ചിട്ടില്ല. അതിനുള്ള കാരണം സ്കോട്ട് ആഡംസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്: '(വെള്ളക്കോളർ) ജീവനക്കാർ നിരാശരായിരിക്കുകയും, എന്നാൽ ഉച്ചത്തിൽ അതേക്കുറിച്ച് എന്തെങ്കിലും പരാതിപ്പെട്ടുപോയാൽ ഉണ്ടാകാനിടയുള്ള അനന്തരഫലങ്ങളെ ഭയപ്പെടുകയും ചെയ്യുന്നിടത്തോളം കാലം 'ഡിൽബർട്ട്' ജനപ്രിയമായി തുടരുമെന്ന് ഞാൻ കരുതുന്നു. ജോലിസ്ഥലത്തെ അതൃപ്തിയുടെ നിയുക്ത ശബ്ദമാണ്, തൊഴിൽ പേരാണ് 'ഡിൽബർട്ട്'. ഞാൻ ഒരിക്കലും ആ കഥാപാത്രത്തെ അങ്ങനെ ആസൂത്രണം ചെയ്തതല്ല, അങ്ങനെ സംഭവിച്ചുപോയതാണ്'.
Content Highlights: Remembering Scott Adams, the brilliant mind behind the iconic Dilbert comic strip. Explore his legacy and the enduring impact of Dilbert on workplace humor. Click to learn more.