'8 പവനും 5000 രൂപക്കും വേറേ ആരാ സമ്മതിക്കുക? അതും തന്ത ഒളിച്ചോടിപ്പോയ കുടുംബത്തിലെ പെണ്ണിനെ'

തൊട്ടടുത്ത ആഴ്ച അമ്മാവന്മാരുടെയൊപ്പം അമ്മ ഇടുക്കിയിലെ രാജാക്കാടിനടുത്തുള്ള മുല്ലക്കാനത്ത് ചെറുക്കന്‍ വീട് കാണാന്‍ പോയി.
''അങ്ങോട്ടും ഇങ്ങോട്ടും പോയി വെറുതെ കാശു കളയാതെ, ഇക്കുറി കല്ല്യാണം അങ്ങ് ഒറപ്പിച്ചിട്ടു പോന്നാ മതി...' തലേന്ന് വഴിയില്‍വച്ച് കണ്ടപ്പോള്‍ കൊച്ചമ്മാവന്‍ അമ്മയോട് പറഞ്ഞു.
''അതിന് ജെസിക്ക് ചെറുക്കനെ ഇഷ്ടമായില്ലാന്നാ പറഞ്ഞെ...' അമ്മ കൊച്ചമ്മാവനോട് പറഞ്ഞുവത്രെ.
''അതിന് എന്ന് മൊതലാ കല്യാണക്കാര്യത്തില്‍ വീട്ടിലുള്ള പെണ്ണുങ്ങടെ അഭിപ്രായമൊക്കെ ചോദിക്കുന്നത്..?''
കൊച്ചമ്മാവന്റെ ചോദ്യത്തിന് മറുപടി നല്‍കാതെയാണ് അമ്മ അന്ന് വീട്ടിലേക്ക് മടങ്ങിയത്. പിറ്റേന്ന് മുല്ലക്കാനത്തെ ചെറുക്കന്‍ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ അമ്മയെ തടഞ്ഞു നിര്‍ത്തി ജെസി കരഞ്ഞത് ഇന്നും മനസ്സിനെ വിട്ടുപോയിട്ടില്ല.
''എന്റെ മാന്‍ വെഷമിക്കാതെ. അമ്മ എല്ലാരുടേം കൂടെ അവിടെ വരെ പോയി നോക്കട്ടെ. കല്ല്യാണമൊന്നും ഉറപ്പിക്കില്ല. ഒന്നു പോയി കണ്ടു എന്ന് കരുതി കല്ല്യാണം നടത്തുകയൊന്നും ഇല്ലാന്നേ.''
നിറയെ പൂത്തുനിന്ന ഗന്ധരാജന്റെ അരികിലൂടെ ഉണ്ടായിരുന്ന നടവഴി ഇറങ്ങി എന്നേയും കൂട്ടിപ്പോകുമ്പോള്‍ അമ്മ ജെസിയോടായി പറഞ്ഞു.
മുല്ലക്കാനത്തുനിന്ന് ആലോചന വന്ന ചെറുക്കന്‍ സമ്പന്ന കുടുംബത്തില്‍പ്പെട്ട ആളായിരുന്നുവെങ്കിലും അയാള്‍ക്ക് എന്തോ രോഗമാണെന്നും, അതിനാല്‍ത്തന്നെ എത്രയും വേഗം വിവാഹം നടത്തണമെന്നും അയാളുടെ വീട്ടുകാരുടെ ആഗ്രഹമായിരുന്നു. കൊച്ചമ്മാവന് അക്കാര്യം നേരത്തെ അറിയാമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ചെറുക്കന്‍ വീട്ടിലെ കാപ്പികുടിയും നാട്ടുവര്‍ത്തമാനം പറച്ചിലും ഒക്കെ കഴിഞ്ഞപ്പോള്‍ സ്ത്രീധനത്തുകയെ സംബന്ധിച്ചുള്ള ചര്‍ച്ച ആരംഭിച്ചു.
Content Highlights: Childhood Memories and mothers struggle by babu abraham From Parathot to Paris part 26