ശവക്കുഴിയിലെ ഇടവും ജീവിതവും

മറവിയാണ് ഒന്നാമത്തെ മരണം. എല്ലാം മറന്ന ഒരാൾ എന്നേ മരിച്ചു കഴിഞ്ഞു. ഓർമ്മകളില്ലാത്ത, എന്നാൽ ജീവൻ ശേഷിക്കുന്ന ശരീരത്തെ ജീവിതമെന്ന് വിളിക്കാൻ കഴിയുമോ? ഉറങ്ങുന്ന ശരീരവും എല്ലാം മറക്കുന്ന ശരീരവും തമ്മിലുള്ള വ്യത്യാസം ഉറങ്ങുന്നയാൾക്ക് സ്വപ്നങ്ങളുണ്ട് എന്നതാണ്. സ്വപ്നങ്ങൾ ഓർമ്മകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങളാണ്.
ഉർദു കവി ബഷീർ ബദ്ർ മേയ് ഇരുപത്തിയെട്ടാം തീയതി അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ലോകത്തെ അറിയിച്ചു, 'ബാപ്പ മരിച്ചു. ബാപ്പ നേരത്തേ മരിച്ചു. ബാപ്പ ഇന്ന് പിന്നെയും മരിച്ചു.'
Content Highlights: Celebration of the life and literary contributions of Bashir Badr (1935–2026)., Analysis of his timeless Urdu couplets used in Indian cinema and politics., Insight into his personal struggles, including the 1987 Meerut riots and his battle with memory loss., Exploration of his philosophy on love, betrayal, and human connection.