ലെനിനെ വിസ്മയിപ്പിച്ച ഇന്ത്യൻ വിപ്ലവകാരി; മുഹമ്മദ് ബർകത്തുള്ളയെ ചരിത്രത്തിൽനിന്ന് ആര് മായ്ക്കുന്നു?

ബർക്കത്തുള്ള സർവകലാശാല കവാടം | Photo: bubhopal.ac.in
ബർക്കത്തുള്ള സർവകലാശാല കവാടം | Photo: bubhopal.ac.in

ജനതകളുടെ ചരിത്രബോധം കാലസർപ്പമാണ്. അത് പടം പൊഴിയ്ക്കും, അങ്ങനെ നവോന്മേഷിയാകും. സമകാലത്തിലൂടെ ഇഴയുന്ന ചരിത്രബോധങ്ങൾക്ക് അത് പണ്ട് പൊഴിച്ചുകളഞ്ഞ ചർമ്മങ്ങളുമായി മമതാബന്ധങ്ങൾ ഉണ്ടായിരിക്കില്ല. അതിനാൽ സമകാലചരിത്രബോധവും ചരിത്രവും തമ്മിൽ വ്യത്യാസമുണ്ട്. ചരിത്രത്തിൽ പടം പൊഴിയ്ക്കുന്ന കാലസർപ്പങ്ങളില്ല. അത് പടം പൊഴിയ്ക്കാത്ത ഇഴജന്തുവാണ്.

ഒരു ജനതയുടെ ചരിത്രബോധം അതാതുകാലങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങളുടെ പൊന്തകളിലാണ് പിറക്കുന്നതും ഇഴഞ്ഞുതുടങ്ങുന്നതും ഇര പിടിയ്ക്കുന്നതും ഇണചേരുന്നതും പടം കൊഴിയ്ക്കുന്നതും അങ്ങനെ വളരുന്നതും. അധികാരബന്ധങ്ങൾ മാറുമ്പോൾ ചരിത്രബോധവും പുതിയ ചർമ്മം ധരിക്കും. ചിലരെ ദേശീയ നായകന്മാരാക്കും; ചിലരെ വിസ്മൃതിയുടെ ഇരുട്ടിലേക്ക് തള്ളിവിടും. എന്നാൽ, പടം പൊഴിയ്ക്കാത്ത ചരിത്രം അത്ര എളുപ്പത്തിൽ വഴങ്ങുന്നില്ല. അധികാരത്തിന്റെ മായ്ച്ചുകളയലുകളെ അതിജീവിച്ച്, ഉപേക്ഷിക്കപ്പെട്ട ഒരു പാമ്പിൻപടം പോലെ ചരിത്രം കിടക്കുന്നില്ല; മണ്ണിനടിയിൽ ഉറങ്ങുന്ന വിത്തുപോലെ അത് ആദ്യമഴയെ കാത്തിരിക്കും.

Content Highlights: The executive council's move to rename Bhopal's Barkatullah University reflects a troubling contemporary political trend that systematically erases the pluralistic legacy of prominent anti-colonial figures like Muhammad Barkatullah from India's national consciousness.

Continue reading